നോറയോട് നേരത്തെ റോക്കി പറഞ്ഞതിന്റെ വീഡിയോ പുറത്ത്, 'എന്റെ നിലപാട് മാറ്റാനാകില്ല'

Published : Mar 25, 2024, 07:15 PM IST
നോറയോട് നേരത്തെ റോക്കി പറഞ്ഞതിന്റെ വീഡിയോ പുറത്ത്, 'എന്റെ നിലപാട് മാറ്റാനാകില്ല'

Synopsis

റോക്കിയും നോറയും തര്‍ക്കിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തുവിട്ടു.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ നിന്ന് റോക്കിയെ ഇന്ന് പുറത്താക്കിയിരിക്കുകയാണ്. സിജോയെ തല്ലിയതിന്റെ പേരിലാണ് റോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ഭൂരിഭാഗം പേരും റോക്കിയെ വിമര്‍ശിക്കുകയാണ്. അതിനിടയില്‍ റോക്കി നേരത്തെ സംസാരിച്ചതിന്റെയടക്കം വീഡിയോകളും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

സിജോ പ്രകോപിച്ചതിനാലാണ് റോക്കി തല്ലിയെതെന്ന് താരത്തെ പിന്തുണയ്‍ക്കുന്ന= നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്ത് പ്രകോപനമുണ്ടായലും തല്ലുക എന്നത് തെറ്റായ പ്രവര്‍ത്തിയാണ് ശിക്ഷയര്‍ഹിക്കുന്നതാണ് എന്ന് മറുകൂട്ടരും എതിരെ വാദിക്കുന്നു. ഗുരുതരമായ നിയമ ലംഘനം നടത്തിയതിനാല്‍ ഷോയില്‍ നിന്ന് റോക്കിയെ പുറത്താക്കുന്നു എന്നാണ് ബിഗ് ബോസും വ്യക്തമാക്കിയത്. നേരത്തെ നോറയോട് മറ്റൊരു വിഷയത്തില്‍ തന്റെ നിലപാട് വിശദീകരിക്കാൻ ശ്രമിക്കുന്ന റോക്കിയുടെ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് അറീയൂലായെന്നാണ് വീഡിയോയില്‍ നോറ അഭിപ്രായപ്പെടുന്നത്.  പൊതു അഭിപ്രായങ്ങള്‍ മാത്രം പറയാനുള്ളതാണ് ഷോ എന്നും വ്യക്തിപരമായത് അല്ല എന്ന് വീഡിയോയില്‍ റോക്കിയും വിശദീകരിക്കുന്നതും കാണാം. നിങ്ങളുടെ നിലപാടുകള്‍ മാറ്റിയാല്‍ നല്ലതാണെന്നും വീഡിയോയില്‍ റോക്കിയോട് നോറ  വ്യക്തമാക്കുകയും ചെയ്യുന്നു.  എന്റെ നിലപാട് മാറ്റാൻ ആര്‍ക്കുമാകില്ലെന്ന് വീഡിയോയില്‍ റോക്കിയും നോറയോട് വ്യക്തമാക്കുന്നതും കേള്‍ക്കാം.

ഇത് ഒരു പബ്ലിക് ഗെയ്‍മാണെന്ന് പറയുകയാണ് റോക്കി നോറയോട്. തനിക്ക് നിലപാടുണ്ടോ എന്ന് ജനങ്ങള്‍ക്ക് തന്റെ ഗെയ്‍മിലൂടെ മനസിലാകും അതിനാല്‍ വ്യക്തിപരമായിട്ടാണ് താൻ പങ്കെടുക്കുന്നതെന്നും നോറ ഗൌരവത്തോടെ ചൂണ്ടിക്കാട്ടി. എന്നാല്‍ വ്യക്തിപരമായ ഗെയ്‍മാണെങ്കിലും നോറ ഷോയില്‍ ചെയ്യുന്നത് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വേണ്ടിയുള്ളതാകണമെന്നും വീഡിയോയില്‍ റോക്കി ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നു. സംസാരത്തിനിടയ്‍ക്ക് വാക്കുകള്‍ രൂക്ഷമാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പൊതുവെ ഇരുവരും വീഡിയോയില്‍ സ്വന്തം അഭിപ്രായങ്ങള്‍ സമര്‍ഥിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തം. ഏഷ്യാനെറ്റ് പുറത്തുവിട്ട ആ സംസാരത്തിന്റെ വീഡിയോ ഹിറ്റായിരിക്കുകയാണ്.

Read More: 'സിജോ കബളിപ്പിച്ചു', മോഹൻലാലിനോടും തുറന്നു പറഞ്ഞ് റോക്കി, വെളിപ്പെടുത്തലില്‍ ഞെട്ടി മറ്റുള്ളവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്