
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോക്കി അസി. അത്യാവശ്യം ഫാൻ ബേയ്സും ഉണ്ടാക്കിയ റോക്കി ടോപ് ഫൈവിൽ എത്തുമെന്ന് വരെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ സഹ മത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ് റോക്കി. ഇതിന് പിന്നാലെ റോക്കി പങ്കുവച്ചൊരു വീഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ബിഗ് ബോസിൽ വരുന്നതിന് മുൻപുള്ള വീഡിയോ ആണിത്. ഇതിന്റെ ചില ഭാഗങ്ങൾ കട്ട് ചെയ്താണ് പുതിയ വീഡിയോ ഇട്ടിരിക്കുന്നത്.
അസി റോക്കിയുടെ വാക്കുകൾ ഇങ്ങനെ
എട്ട് വർഷത്തിന് മുൻപ് ആണെങ്കിൽ എന്റെ കയ്യിൽ ഒരു 50 രൂപ എടുക്കാൻ ഇല്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. കോയിനുകൾ എണ്ണി എണ്ണി രാത്രി തട്ടുകടയിൽ പോയി ദോശ എത്ര രൂപ ഓംബ്ലേറ്റ് എത്ര എന്ന് ചോദിച്ച് കഴിച്ചിട്ടുണ്ട്. അങ്ങനെ ഒരു അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. പ്ലസ് വണ്ണിനൊക്കെ പഠിക്കുമ്പോൾ ഒരു കളർ പാന്റ് മാത്രമെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികളും സാഹചര്യങ്ങളും മറികടന്ന് വന്നിട്ടാണ് റോക്കി എന്ന ഞാൻ ഇന്ന് കാണുന്ന സ്റ്റേജിൽ എത്തിയത്. ഞാനൊരു ടാറ്റു ആർട്ടിസ്റ്റ് ആണ്. ടാറ്റു സ്റ്റുഡിയോ തുടങ്ങിയപ്പോൾ ഞാൻ ഒരുപാട് പഴികൾ കേട്ടിട്ടുണ്ട്. എന്റെ കുടുംബത്തിൽ നിന്നും അല്ലാതെയും. പക്ഷേ ഞാൻ എന്നും ഞാൻ അഭിമാനത്തോടെ പറയും ഐ ആം എ ടാറ്റു ആർട്ടിസ്റ്റ്. ഒരുപാട് ആൾക്കാരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട് ഒപ്പം ഒത്തിരിപേർ ജോലി ചെയ്യുന്നുണ്ട്. ടാറ്റു മേഖലയിൽ നിന്നും എനിക്ക് ബിഗ് ബോസിൽ പോകാൻ പറ്റിയതിൽ അഭിമാനമാണ്. സെലിബ്രിറ്റി ആകാൻ പറ്റിയല്ലോ. എന്റെ തൊഴിൽ അഭിമാനിക്കുന്നു.
ഗുരുതര നിയമലംഘനം, റോക്കി പുറത്തേക്ക്; പ്രഖ്യാപിച്ച് ബിഗ് ബോസ്, പൊട്ടിക്കരഞ്ഞ് ഋഷിയും അന്‍സിബയും
നിങ്ങൾ എന്ത് തന്നെ ചെയ്താലും 100ശതമാനം ഡെഡികേറ്റഡ് ആയിരിക്കണം. കമ്മിറ്റ്മെന്റും റസ്പോൺസിബിലിറ്റിയും ഉണ്ടായിരിക്കണം. അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും സക്സസ് ആകാൻ പറ്റും. നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നതിന് എന്തെങ്കിലും അർത്ഥം വേണമല്ലേ. ഞാൻ ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതിന് ചെറിയൊരു അർത്ഥം ഉണ്ടായിട്ടാണ് ഞാൻ ഷോയിൽ നിന്നും പോകുന്നതെന്ന് ഉറപ്പായും വിശ്വസിക്കുന്നു. powerful people make powerful places, rocky is powerful, i am signing out.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ