അഖിൽ മാരാരിന്‍റെ ശബ്ദം കേട്ടാല്‍ അപ്പോള്‍ നോക്കും; കൊച്ചു ഫാന്‍ മകന്‍ ആത്മജയെ പരിചയപ്പെടുത്തി വിജയ് മാധവ്

Published : Jun 25, 2023, 06:23 PM IST
അഖിൽ മാരാരിന്‍റെ ശബ്ദം കേട്ടാല്‍ അപ്പോള്‍ നോക്കും; കൊച്ചു ഫാന്‍ മകന്‍ ആത്മജയെ പരിചയപ്പെടുത്തി വിജയ് മാധവ്

Synopsis

ഗായകനും സം​ഗീത സംവിധായകനുമായ വിജയ് മാധവും ഭാര്യയും നടിയുമായ ദേവികയും അഖില്‍ ഫാന്‍ ആണെന്ന് വീഡിയോയില്‍ വ്യക്തമാണ്.

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ആരാണ് ബിഗ്ബോസ് കിരീടം നേടുക എന്നതാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഭാര്യയും കുഞ്ഞും ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാര്‍ ഫാനാണ് എന്ന് പറയുകയാണ് ഗായകന്‍ വിജയ് മാധവ്. ഫേസ്ബുക്കില്‍ പങ്കുവച്ച രസകരമായ വീഡിയോയിലൂടെയാണ് വീട്ടിലെ അഖില്‍ ഫാന്‍സിനെ വിജയ് പരിചയപ്പെടുത്തുന്നത്. 

ഗായകനും സം​ഗീത സംവിധായകനുമായ വിജയ് മാധവും ഭാര്യയും നടിയുമായ ദേവികയും അഖില്‍ ഫാന്‍ ആണെന്ന് വീഡിയോയില്‍ വ്യക്തമാണ്.  നാല് മാസം മാത്രം പ്രായമുള്ള ഇരുവരുടെയും ആൺകുഞ്ഞും അഖിൽ മാരാർ ഫാനാണ് എന്നാണ് വിജയ് വീഡിയോയില്‍ പറയുന്നത്. അഖിലിന്റെ ശബ്ദം എപ്പോ  കേട്ടാലും മകന്റെ ശ്രദ്ധ പിന്നീട് ടിവിയിലേക്ക് ആയിരിക്കുമെന്ന് വിജയ് മാധവും ദേവികയും പറയുന്നത്.

തെളിവായി പുതിയ വീഡിയോയിൽ അത് കാണിച്ചു തരുന്നുണ്ട് വിജയ്. ഇത് വരെയുള്ള ഒരു ബിഗ്‌ബോസ് സീസണിലും, ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ലാത്ത ഒരാളായിരുന്നു ഞാൻ. പക്ഷെ ഇപ്പൊ എല്ലാ എപ്പിസോഡുകളും കാണുന്നുണ്ട്, അതിനു പ്രധാന കാരണം ശ്രീ അഖിൽ മാരാർ തന്നെയാണ്. ആത്മജയും മാരാർ ഫാൻ ആയി എന്ന് തോന്നുന്നു.  എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസ നേരുന്നു ഒപ്പം മാരാർ ബിഗ് ബോസ് ആയി കാണാൻ ആഗ്രഹിക്കുന്നു - ഇങ്ങനെയാണ് പങ്കുവച്ച വീഡിയോയ്ക്കൊപ്പം വിജയ് മാധവ് കുറിച്ചത്. 

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന ദേവികയുടെ ഭർത്താവ് വിജയ് മാധവും ഇപ്പോൾ സുപരിചിതനാണ്. ഗായകനും സംഗീത സംവിധായകനുമാണ് വിജയ്. മുൻപ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു താരം. കഴിഞ്ഞ വർഷം ആദ്യമാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുമ്പാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി സജീവമാണ് ദേവികയും വിജയും.

അടുത്തിടെയാണ് നാല് മാസം പ്രായമായ മകന്‍റെ പേരില്‍ ഇവര്‍ ഒരു സ്ഥാപനം ആരംഭിച്ചത്. ആത്മജ സ്‌കൂള്‍ ഓഫ് യോഗ & മ്യൂസിക്ക് എന്ന സ്ഥാപനമാണ് ഇവര്‍ ആരംഭിച്ചത്. കുട്ടിയുടെ പേര് ആത്മജ എന്നിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രതികരണങ്ങള്‍ ചൂണ്ടികാട്ടിയാണ് കുറച്ചുനാള്‍ മുന്‍പ് സ്ഥാപനം തുടങ്ങുന്ന കാര്യം വിജയ് മാധവും ദേവികയും വിശദീകരിച്ചത്.  ഇവര്‍ സ്‌കൂളില്‍ പോവുമ്പോള്‍ കളിയാക്കുമെന്ന് കുറേ പേര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ ആലോചനയിലേക്ക് എത്തിയത്. ആദ്യം പ്ലേ സ്‌കൂള്‍ തുടങ്ങാനായിരുന്നു തീരുമാനിച്ചത്. പിന്നെയാണ് ആ പ്ലാന്‍ മാറ്റിയത്. ദേവിക യോഗ ക്ലാസെടുക്കും. കുറച്ച് പാട്ടൊക്കെ എനിക്കും അറിയാം. അറിയാവുന്ന പണി തന്നെ തുടങ്ങാമല്ലോ എന്ന് കരുതി അവര്‍ വിശദീകരിച്ചു. 

മോഹൻലാലിന്റെ അടുത്ത് ഏറ്റവും ഇഷ്‍ടം ആര്‍ക്ക്?, പ്രൊമൊ പുറത്ത്

ആദിപുരുഷ്: വലിയ നാണക്കേട് ഒഴിവാക്കിയത് പ്രഭാസിന്‍റെ ആ തീരുമാനം; ആശ്വസത്തില്‍ ഫാന്‍സ്.!

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്