Latest Videos

'വെടിയേറ്റ് അവള്‍ മരിച്ചു, പറയാനാകാതെ പോയ പ്രണയം വെളിപ്പെടുത്തി മിഥുൻ അനിയൻ

By Web TeamFirst Published Jun 6, 2023, 10:27 PM IST
Highlights

'എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ഫ്ലാഗില്‍ മൂടിയിട്ടുള്ള മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതൊക്കെ.'

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് അതിന്റെ എല്ലാ നാടകീയമായ വഴിത്തിരിവുകളോടെയും മുന്നേറുകയാണ്. പുതിയ വീക്ക്‍ലി ടാസ്‍ക് ആരംഭിച്ചിരിക്കുകയാണ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്‍ചകളെ ഒരു ഗ്രാഫ് ആയി അടയാളപ്പെടുത്തി കഥ പറയുക എന്നതാണ് 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ടാസ്‍ക്. സങ്കടവും ആവേശവുമെല്ലാം നിറഞ്ഞതായിരുന്നു വീക്ക്‍ലി ടാസ്‍കില്‍ മിഥുൻ പറഞ്ഞ കാര്യങ്ങള്‍.

പുതിയ വീക്ക്‍ലി ടാസ്‍കില്‍ കഥ പറയാൻ ആദ്യം തയ്യാറായി വന്നതും അവതരിപ്പിച്ചതും റെനീഷയായിരുന്നു. എന്നാല്‍ രണ്ടാമത് മിഥുനെ പറഞ്ഞ് അയക്കാൻ അഖിലും സംഘവും തീരുമാനിച്ചു. ഇതു വലിയ സംഘര്‍ഷത്തിനുമിടയാക്കി. ഒടുവില്‍ നിര്‍ബന്ധത്തെ തുടര്‍ന്ന്കഥ പറയാൻ തയ്യാറായ മിഥുൻ അവതരിപ്പിച്ചത് വ്യത്യസ്‍താമായ ചില സംഭവങ്ങളായിരുന്നു.

മിഥുന്റെ വാക്കുകള്‍

കോളേജും കാര്യങ്ങളും ആയി പോകുമ്പോഴാണ് താൻ കശ്‍മീരിലേക്ക് മാറിയത്. സ്‍പോര്‍ട്‍സില്‍ ഫോക്കസായി. അതിന്റിടയിലാണ് അപ്പൻ മരിക്കുന്നത്. കശ്‍മീരില്‍ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയും വിംഗ് ആയിരുന്നു. അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനില്‍ ഉള്ള ആളായിരുന്നു സന. പഞ്ചാബിയായിരുന്നു. ഒരു ദിവസം അവള്‍ എന്നെ പ്രപ്പോസ് ചെയ്‍തു.

ഞാൻ ഇഷ്‍ടമല്ല എന്ന് പറഞ്ഞു. ഒരു ദിവസം അവള്‍ നാട്ടിലേക്ക് പോകുകയാണ് വരുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ സനയുടെ വീട്ടില്‍ പോയി. പിന്നീട് ഞാനും സനയും ഒരു ഓള്‍ ഇന്ത്യൻ ട്രിപ്പിന് പോയി.

എന്റെ ട്രെയിനിംഗ് കഴിഞ്ഞിട്ട് വെള്ളമടി പാര്‍ട്ടി ഉണ്ടായിരുന്നു. സന വീണ്ടും പ്രപ്പോസ് ചെയ്‍തു. അവളുടെ കയ്യില്‍ ഒരു ഗിത്താറുണ്ടായിരുന്നു. അവള്‍ ആര്‍ക്കും കൊടുക്കാത്തത് ആയിരുന്നു. അത് എനിക്ക് ഗിഫ്റ്റ് തന്നു. എന്നിട്ട് എന്നെ പ്രൊപ്പോസ് ചെയ്‍തു. എനിക്ക് ഇഷ്‍ടല്ലാന്ന് ഞാൻ പറഞ്ഞു.

അങ്ങനെ അവള്‍ അവിടെനിന്നു പോയി. ഞാൻ ഗിത്താര്‍ കൊടുത്തിരുന്നില്ല. ഞാൻ എന്തൊക്കെയോ ചെയ്‍തപ്പോള്‍ ഗിത്താറിന്റെ വള്ളി പോയി. പിന്നീട് വുഷുവിന്റെ പ്രാക്റ്റീസൊക്കെയായി പോകുകയായിരുന്നു. രണ്ട് ദിവസം അവളെ കണ്ടില്ല. എനിക്ക് മിസ് ചെയ്യാൻ തുടങ്ങി. ലവ് ഒക്കെ എനിക്ക് തോന്നി. അവളുടെ ക്യാമ്പിലേക്ക് ഞാൻ പോയി. അവളെ കണ്ടു. ദേഷ്യം ഒന്നും ഇല്ല എന്ന് താൻ അവളോട് പറഞ്ഞു. ഞാൻ ഇങ്ങനെ നോക്കുമ്പോള്‍ മേശപ്പുറത്ത് തോക്കും കത്തിയൊക്കെ അവള്‍ റെഡിയാക്കി വയ്‍ക്കുകയാണ്. ഓള്‍ ദ ബെസ്റ്റ് എന്ന് പറഞ്ഞു ഞാൻ അവളോട്. ഞാൻ അവളെ പ്രൊപ്പോസ് ചെയ്യുകയാണെന്ന് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവള്‍ എനിക്കൊരു വള തന്നിരുന്നു. പഞ്ചാബി വള. അത് ഞാൻ എപ്പോഴും ഉപയോഗിക്കുമായിരുന്നു. മോതിരമൊക്കെ വാങ്ങിച്ച് അവളെ പ്രൊപ്പോസ് ചെയ്യാൻ താൻ കാത്തുനിന്നു. ഇവരുടെ ജോലിയില്‍ കൃത്യ സമയമൊന്നും പറയാൻ പറ്റില്ല എന്ന് എനിക്ക് അറിയാം. എന്റെ ക്യാമ്പിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. എനിക്ക് അവരുടെ ആള്‍ക്കാരുമായി ബന്ധമുണ്ട്. അവള്‍ എപ്പോഴാണ് വരുക എന്ന് ഞാൻ ചോദിച്ചപ്പോള്‍ ഇന്ന് വരും, നാളെ വരും എന്നൊക്കെ അവര്‍ പറഞ്ഞു. പിന്നീട് ഞാനറിഞ്ഞു. ഒരു ആകിസഡന്റില്‍ അവളുടെ നെറ്റിയില്‍ തന്നെ ബുള്ളറ്റ് കയറി. പുള്ളിക്കാരി മരിച്ചു. എനിക്ക് ആകെ ഭയങ്കര വിഷമമായി. എനിക്ക് അഭിമാനമായത് നമ്മുടെ രാജ്യത്തിനായി മരിക്കുന്നതിന്റെ സുഖം വേറെ ആണ് എന്നതിനാലാണ്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ഫ്ലാഗില്‍ മൂടിയിട്ടുള്ള മൃതദേഹത്തില്‍ കെട്ടിപ്പിടിക്കുന്നതൊക്കെ. ഞാൻ കശ്‍മീര്‍ വിടാൻ തീരുമാനിച്ചു. എന്റെ ഇഷ്‍ടം പറയാൻ പറ്റിയില്ലല്ലോയെന്ന വിഷമം ഉണ്ടായിരുന്നു.

Read More: 'എന്തായിരിക്കും കാത്തുവെച്ചിരിക്കുന്നത്?', ആകാംക്ഷയോടെ ശിവകാര്‍ത്തികേയനും

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!