വീക്കിലി ടാസ്‍കിനിടെ റിനോഷിന്‍റെ അസഭ്യ പ്രയോഗം? കടുത്ത എതിര്‍പ്പുമായി വിഷ്‍ണു അടക്കമുള്ള മത്സരാര്‍ഥികള്‍

By Web TeamFirst Published Jun 6, 2023, 11:58 AM IST
Highlights

പുതിയ വീക്കിലി ടാസ്‍കിനിടെയാണ് തര്‍ക്കം

ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ പതിനൊന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അവസാന എവിക്ഷന്‍ ആയിരുന്ന അനു ജോസഫ് പോയതോടെ 10 മത്സരാര്‍ഥികള്‍ മാത്രമാണ് ഹൌസില്‍ അവശേഷിക്കുന്നത്. ഇതില്‍ ഫൈനല്‍ 5 ല്‍ ഇടംപിടിക്കുക എന്നതാണ് ഓരോ മത്സരാര്‍ഥിയുടെയും മുന്നില്‍ ഇപ്പോഴുള്ള ലക്ഷ്യം. അതേസമയം കരുത്തരായ മത്സരാര്‍ഥികളുള്ള ടോപ്പ് 10 ല്‍ നിന്ന് ടോപ്പ് 5 ല്‍ എത്തുക എളുപ്പമല്ലതാനും. സമാധാനപരമായ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹൌസ് വീണ്ടും കലുഷിതമാവുകയാണെന്നതിന്‍റെ സൂചനയുമായാണ് ഏഷ്യാനെറ്റിന്‍റെ പുതിയ ബിഗ് ബോസ് പ്രൊമോ.

പുതിയ വീക്കിലി ടാസ്ക് ആരംഭിക്കുകയാണ് ഇന്ന്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന് പേരിട്ടിരിക്കുന്ന ടാസ്കില്‍ മത്സരാര്‍ഥികള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് ജീവിതത്തിന്‍റെ ഒരു ഗ്രാഫ് രൂപപ്പെടുത്തി വിവരിക്കുന്ന രീതിയിലാണ് ടാസ്ക് എന്നാണ് സൂചന. അതേസമയം ഇതിനിടെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ വാക്കുതര്‍ക്കം ഉണ്ടാവുന്നതും പ്രൊമോയില്‍ കാണാം. റിനോഷിന്റെ ഭാഗത്തുനിന്ന് സഭ്യമല്ലാത്ത എന്തോ ഭാഷാപ്രയോഗം സംഭവിച്ചതിനെത്തുടര്‍ന്ന് വിഷ്ണുവും സെറീനയും ഷിജുവും അടക്കമുള്ളവര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. റിനോഷിനെ പ്രതിരോധിക്കാനെത്തുന്ന ജുനൈസുമായി വിഷ്ണു തര്‍ക്കത്തിലേക്‍പ്പെടുന്നതും പ്രൊമോയില്‍ കാണാം. വീണ്ടും ബിഗ് ബോസ് ഹൗസിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ച് റിനോഷ് എന്നാണ് ഈ വീഡിയോയ്ക്ക് ഏഷ്യാനെറ്റ് നല്‍കിയിരിക്കുന്ന തലക്കെട്ട്. അതേസമയം സംഭവം എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

അതേസമയം ബിഗ് ബോസിന്‍റെ പതിനൊന്നാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ആറ് പേരാണ് ഇടംപിടിച്ചിരിക്കുന്നത്.  അഖില്‍, സെറീന, ഷിജു, റിനോഷ്, റെനീഷ, മിഥുന്‍ എന്നിവരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍. ഇതില്‍ മിഥുനിന്‍റെ പേര് ക്യാപ്റ്റന്‍റെ അവകാശം ഉപയോഗിച്ച് സെറീന നേരിട്ട് നോമിനേറ്റ് ചെയ്തതാണ്. 

ALSO READ : 'എന്നോടുള്ള ദേഷ്യമാണ് നിങ്ങളിലേക്ക് വരുന്നത്'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് അഖില്‍ മാരാര്‍

click me!