Asianet News MalayalamAsianet News Malayalam

'എന്തായിരിക്കും കാത്തുവെച്ചിരിക്കുന്നത്?', ആകാംക്ഷയോടെ ശിവകാര്‍ത്തികേയനും

ഈ യാത്രയില്‍ വളരെ സന്തോഷവാനാണ് താൻ എന്ന് ശിവകാര്‍ത്തികേയൻ എഴുതിയിരിക്കുന്നു.

 

Actor Sivakarthikeyan starrer new film Maaveeran update out hrk
Author
First Published Jun 6, 2023, 4:17 PM IST

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രവും പ്രഖ്യാപനംതൊട്ടേ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് 'മാവീരൻ'. 'മാവീരന്റെ' അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ശിവകാര്‍ത്തികേയൻ.

ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ശിവകാര്‍ത്തികേയൻ അറിയിച്ചിരിക്കുന്നത്. ഈ യാത്രയില്‍ വളരെ സന്തോഷവാനാണ്. സംവിധായൻ മഡോണി അശ്വിനും സംഘവും എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് നിങ്ങളെ കാണിക്കാൻ കാത്തിരിക്കുകയാണ് എന്നും ശിവകാര്‍ത്തികേയൻ എഴുതിയിരിക്കുന്നു. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.

'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ് ആണ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായിക.

ശിവകാര്‍ത്തികേയന്റെ മറ്റൊരു  ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തില്‍ എന്നായിരിക്കും ശിവകാര്‍ത്തികേയൻ ജോയിൻ ചെയ്യുക എന്ന് അറിവായിട്ടില്ല.

'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' പ്രദര്ശനത്തിന് എത്തുക.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.

Read More: 'കെജിഎഫ്' നിര്‍മ്മാതാക്കളുടെ ഫഹദ് ചിത്രം; 'ധൂമം' അപ്ഡേറ്റ് എത്തി

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Follow Us:
Download App:
  • android
  • ios