'കുറുക്കനാണ് റിനോഷ്, മാസ്‍ക് നാദിറയും', പുറത്തിറങ്ങിയ അനു മോഹൻലാലിനോട്

By Web TeamFirst Published Jun 4, 2023, 11:49 PM IST
Highlights

ബിഗ് ബോസ് ഹൗസിന്റെ പുറത്തുവെച്ചുള്ള ടാസ്‍കിലാണ് അനു അഭിപ്രായം വ്യക്തമാക്കിയത്.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ നിന്ന് അനു ജോസഫും പുറത്തായിരിക്കുകയാണ്. ബിഗ് ബോസിലേക്ക് ഒടുവില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായെത്തിയ മത്സരാര്‍ഥിയായിരുന്നു അനു. ഇത്രയും കാലം നില്‍ക്കാൻ പറ്റിയത് തന്നെ വലിയ കാര്യമായിട്ടാണ് കരുതുന്നത് എന്ന് അനു പറഞ്ഞു. ബിഗ് ബോസില്‍ നിന്ന് പുറത്തായി ടാസ്‍കിലും പങ്കെടുത്താണ് അനു മടങ്ങിയത്. ബിഗ് ബോസ് മത്സരാര്‍ഥികളെകുറിച്ച് തനിക്ക് തോന്നുന്ന കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അനു.

ഒരു ബോര്‍ഡില്‍ പല തരം ചിത്രങ്ങള്‍ വരിച്ചിട്ടുണ്ടായിരുന്നു. അത് ആര്‍ക്കൊക്കെയാണ് യോജിക്കുക എന്ന് ചിത്രങ്ങള്‍ക്ക് നേര്‍ക്ക് എഴുതാനായിരുന്നു അനുവിനോട് നിര്‍ദ്ദേശിച്ചത്. റോസാപ്പൂവ് സെറീന എന്നായിരുന്നു എഴുതിയത്. വാലിന് തീ പിടിച്ചതുപോലെ എന്ന ചിത്രത്തിന് നേരെ മിഥുൻ എന്നും എഴുതി. കറിവേപ്പിലെ റെനീഷയാണന്നും അനു വ്യക്തമാക്കി.

മാസ്‍ക് നാദിറയ്‍ക്കാണ് കൂടുതല്‍ യോജിക്കുക. എപ്പോഴും ബോംബിടുന്ന ആളായതിനാല്‍ ആ ചിത്രത്തിന് നേരെ അഖിലിന്റെ പേരും എഴുതി. കുറുക്കൻ റിനോഷ് ആണ് എന്നായിരുന്നു ചിത്രം കണ്ട് അനു പറഞ്ഞത്. തന്ത്രശാലിയായ കുറുക്കനാണ്, കാണുന്ന ആളല്ല. റിനോഷ് ഹൈഡ് ആയി നില്‍ക്കുകയാണ്, എപ്പോഴായിലും അത് പൊട്ടും എന്നും അനു വ്യക്തമാക്കി. ജോക്കര്‍ ഇപ്പോള്‍ ജുനൈസാണ്. പോയിസണ്‍ വിഷ്‍ണുവും. മുഖത്ത് സ്റ്റിക്കറൊട്ടിച്ച ഇമോജി യോജിക്കുക ഷിജുവിന് ആണ്. നെല്ലിക്കയെപോലെ ശോഭയാണ് എന്നും അടുത്തു വന്നാലെ അവരെ കൂടുതല്‍ മനസിലാകൂ എന്നും അനു വ്യക്തമാക്കി.

ബിഗ് ബോസ് ഹൗസ് അപ്രവചനീയമാണെന്നും മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായി അനു പറഞ്ഞു. പക്ഷേ എല്ലാം സോള്‍വ് ചെയ്യുന്നുണ്ട്. എല്ലാവരും സ്‍നേഹത്തിലുമാണ്. കരുതല്‍ ഉണ്ടെന്നും അനു വ്യക്തമാക്കി.

Read More: 'പ്ലീസ്, ആരും ഒരിക്കലും അത്തരം വ്യാജൻമാരെ പ്രോത്സാഹിപ്പിക്കരുത്', അഭ്യര്‍ഥനയുമായി എസ് ജെ സൂര്യ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!