മോഹൻലാലിൻറെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 5

Published : May 21, 2023, 11:42 AM IST
മോഹൻലാലിൻറെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 5

Synopsis

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ചു

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാലിൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു .

“മാറ്റങ്ങൾക്കൊപ്പം മറ്റാരേക്കാളും മുൻപേ സഞ്ചരിക്കുക .. " ഏഷ്യാനെറ്റിൻറെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നുവെന്നും. പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിൻറെ യാത്രയിൽ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ ശ്രീ  മോഹൻലാന് ഏഷ്യാനെറ്റിന്റെയും എന്റെയും പേരിൽ  ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നുവെന്ന് തദവസരത്തിൽ ശ്രീ കെ മാധവൻ പറഞ്ഞു .

ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.

ഈ ആഘോഷങ്ങൾക്ക് കൂടുതൽ ശോഭനൽകികൊണ്ട് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സ്റ്റാർ സിങ്ങർ ജൂനിയർ വിജയി പല്ലവി രതീഷ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.

പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ബിഗ്ബോസ് വീട്ടില്‍ രക്ഷപ്പെടുന്നവര്‍ ഇവരാണ്? ചൂണ്ടികാട്ടിയത് ഈ പേരുകള്‍.!

ബിഗ്ബോസില്‍ ടോപ്പ് 5 ആരൊക്കെ വരും; പുറത്തുവന്ന ശ്രുതി പറയുന്നു.!

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിഗ് ബോസില്‍ എട്ടാം വാരം നോമിനേഷന്‍ ലിസ്റ്റില്‍ 7 പേര്‍
'ഗൗതം എത്രമാത്രം ശുദ്ധനാണെന്ന് എനിക്കറിയാം, ഇക്കാര്യം ചോദ്യം ചെയ്യണം..'; നോബിക്കെതിരെ ശ്രീലക്ഷ്മി അറക്കൽ