
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ് ആരൊക്കെ ആകും ടോപ്പ് ഫൈവിൽ എത്തുകയെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്നത്. ഈ അവസരത്തിൽ ഷോയിലെ രസകരമായ നിമിഷങ്ങളും ട്രോളുകളും തർക്കങ്ങളും ഒക്കെയുള്ള ചെറു വീഡിയോകൾ ഫാൻസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. ഇക്കൂട്ടത്തിലിതാ ബിഗ് ബോസ് സീസൺ നാലിലെ 'പാരിപ്പ്' പാട്ടിന് ഒരു എതിരാളി വന്നിരിക്കുകയാണ്.
ബിബി അഞ്ചിലെ ഒരു വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ജഗതിയുടെ ഒരു കവിത ചൊല്ലാൻ മത്സരാര്‍ത്ഥികള്‍ക്ക് നൽകിയിരുന്നു. 'ചേക്കേറാനൊരു ചില്ല' എന്ന സിനിമയിലെ 'കടല കടൽ കണ്ടു' എന്ന കവിതയാണ് നൽകിയത്. ഇത് വളരെ രസകരമായാണ് ഓരോ മത്സരാർത്ഥികളും അവതരിപ്പിച്ചത്. പ്രത്യേകിച്ച് നാദിറ. നാദിറയുടെ കവിത ചൊല്ലൽ അന്നേ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിന്റെ റീമിക്സ് വെർഷൻ ആണ് ബിബി പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്.
അജു (Aju Akay) എന്ന വ്യക്തിയുടെ യുട്യൂബ് ചാനലിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നതും. നാദിറയുടെയും അഖിലിന്റെയും റെനീഷയുടെയും കവിത ചൊല്ലൽ ഭാഗങ്ങളാണ് റീമിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ബിബി ഹൗസിലെ രസകരമായ നിമിഷങ്ങളും വീഡിയോയിൽ കോർത്തിണക്കിയിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ ബിഗ് ബോസ് ഫാൻസ് പേജുകൾ വൈറലാകുകയാണ്.
സീസൺ നാലിൽ ഇത്തരത്തിലൊരു പാട്ട് ഉണ്ടായിരുന്നു. ക്യാപ്റ്റനായിരുന്ന ദിൽഷയോട് ലക്ഷ്മി പ്രിയ പറഞ്ഞ ഡയലോഗുകൾ ഉൾക്കൊള്ളിച്ചായിരുന്നു ഈ 'പരിപ്പ്' പാട്ട് ഒരു വർഷം മുൻപ് പുറത്തുവന്നത്. അശ്വൻ ഭാസ്കർ എന്ന യുട്യൂബർ ആയിരുന്നു റീമിക്സ് ചിട്ടപ്പെടുത്തിയത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം അശ്വിന് നന്ദി അറിയിച്ച് ലക്ഷ്മി പ്രിയയും രംഗത്തെത്തിയിരുന്നു.
'പുഴമുതൽ പുഴവരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആർക്കുവേണേലും ഏറ്റെടുക്കാം'
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ