മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നു.
പ്രഖ്യാപന സമയം മുതൽ ഏറെ ജനശ്രദ്ധനേടിയ സിനിമയാണ് 'പുഴമുതൽ പുഴവരെ'. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് രാമസിംഹന്‍ (അലി അക്ബര്‍) ആണ്. സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾക്ക് ഒടുവിൽ മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് രാമസിംഹൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
പുഴമുതൽ പുഴവരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റ് പോയിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും ആ ചുമതല ഏറ്റെടുക്കാമെന്നും രാമസിംഹൻ പറയുന്നു. ഫേസ്ബുക്കിലൂടെ ആണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്.
"പുഴമുതൽ പുഴവരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആർക്കു വേണേലും മുൻപോട്ട് വന്നു ആ ചുമതല ഏറ്റെടുക്കാം, അതിൽ നിന്നും ലഭിക്കുന്ന ശരിയായ തുക നിങ്ങളുടെ കമ്മീഷനും ചിലവും കഴിച്ച് ബാക്കി ചിദാനന്ദ പുരി സ്വാമിജിയെ ഏൽപ്പിച്ചാൽ മതി, എഗ്രിമെന്റ് ചെയ്യാൻ തയ്യാറുള്ളവർ ബന്ധപ്പെടുക", എന്നാണ് രാമസിംഹൻ കുറിച്ചത്.
2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആകെ ചെലവായത് 2 കോടി, റാങ്കുകാരിക്ക് വിജയ് സമ്മാനിച്ചത് ഡയമണ്ട് നെക്ലേസ്, വില 10 ലക്ഷം?
അതേസമയം, അടുത്തിടെ രാമസിംഹന്‍ ബിജെപി വിട്ടത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് ബി ജെ പി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

