ശരിക്കും ഹരിയണ്ണൻ പിആര്‍ ആണോ?, അഖിലിന്റെ ഭാര്യ വെളിപ്പെടുത്തുന്നു

Published : Jun 30, 2023, 12:33 PM IST
ശരിക്കും ഹരിയണ്ണൻ പിആര്‍ ആണോ?, അഖിലിന്റെ ഭാര്യ വെളിപ്പെടുത്തുന്നു

Synopsis

അഖില്‍ മാരാര്‍ക്ക് പിആര്‍ ഉണ്ടോയെന്ന ചോദ്യത്തിന് ഭാര്യ ലക്ഷ്‍മിയുടെ മറുപടി.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ജനകീയനായ മാറിയ ഒരു മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. അഖില്‍ മാരാരുടെ ഭാര്യയും മക്കളും ഹൗസിലേക്ക് എത്തിയത് പ്രേക്ഷകര്‍ക്ക് ഹൃദ്യമായ ഒരു അനുഭവമായിരുന്നു. മക്കളെ വാരിപ്പുണര്‍ന്നും ഭാര്യയെ എടുത്തുയര്‍ത്തിയുമാണ് അഖില്‍ കുടുംബത്തെ വരവേറ്റത്. അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്‍മിയും ഷോയുടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അതുകൊണ്ട് ലക്ഷ്‍മിയുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അഖില്‍ മാരാര്‍ ഷോയില്‍ തന്നെ പറഞ്ഞ ഹരിയുമുള്ള സൗഹൃദം വ്യക്തമാക്കുകയാണ് ഇപ്പോള്‍ ലക്ഷ്‍മി മൈല്‍സ്റ്റോണ്‍ മേക്കേഴ്‍സിന്റെ അഭിമുഖത്തിലൂടെ. സഹോദരതുല്യനാണ് ഹരിയെന്ന് ലക്ഷ്‍മി വ്യക്തമാക്കുന്നു.

പിആര്‍ ഹരിയെന്ന പേര് ചര്‍ച്ചയായിരുന്നു. ഹരീ നോക്കിക്കോളണേയെന്ന് അഞ്‍ജുവിന് വോട്ട് ചോദിച്ച് മാരാര്‍ ഒരിക്കല്‍ സംസാരിച്ചതിനാലാണ് പിന്നീട് ആ പേര് ചര്‍ച്ചയായത്. ഇപ്പോഴിതാ ഹരിയെ കുറിച്ച് അഭിമുഖത്തില്‍ അഖിലിന്റെ ഭാര്യ ലക്ഷ്‍മി വ്യക്തമാക്കുകയായിരുന്നു. അഖില്‍ മാരാര്‍ക്ക് ആരാണ് വസ്‍ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്, ചേച്ചിയാണോ എന്നാണ് ഒരു അഭിമുഖത്തില്‍ ലക്ഷ്‍മിയോട് ചോദിച്ചത്. ഹരിയണ്ണൻ എന്നായിരുന്നു ലക്ഷ്‍മിയുടെ മറുപടി. പിആര്‍ ഹരിയാണോയെന്ന് അവതാരകൻ ചോദിച്ചു. ഞാനും പിആര്‍ ചേട്ടൻ എന്നാണ് വിളിക്കുന്നത് എന്നും ലക്ഷ്‍മി വ്യക്തമാക്കി.

അപ്പോള്‍ പിആര്‍ ഉണ്ടോയെന്ന് അവതാരകൻ ചോദിക്കുകയും ചെയ്‍തു. അയ്യോ എന്നായിരുന്നു ലക്ഷ്‍മിയുടെ മറുപടി. അണ്ണനെ പിന്തുണയ്‍ക്കുന്ന ചുറ്റുമുള്ളവരാണ് പിആര്‍. ഇത്രയും പിആര്‍ ഉള്ളത് അണ്ണനേയുണ്ടാകുമെന്നും പറയുന്നുണ്ടായിരുന്നു ലക്ഷ്‍മി.

ഹരി അണ്ണൻ ഫ്രണ്ട് ആണ്. എന്റെ കംഫര്‍ട്ടുള്ള എന്റെ സഹോദരനാണ്. എന്റെ അണ്ണൻ പഠിച്ച് മിടുക്കനായി പോകുന്ന ആളായിരുന്നു. എന്റെ അണ്ണൻ മൂന്ന് വട്ടം പിഎസ്‍സി പട്ടികയില്‍ ഇടംപിടിച്ചു. ഇതിലൊന്നും അണ്ണൻ പോകാതിരുന്നപ്പോള്‍ എല്ലാവരും എതിര്‍ക്കുകയും ചെയ്‍തു. എല്ലാവരും കയ്യൊഴിഞ്ഞപ്പോള്‍ ഹരിചേട്ടനേ ഉണ്ടായിരുന്നുള്ളൂ. ശ്രീഹരി എന്ന ആ ചേട്ടനാണ് ഷോയുടെ ആരാധകര്‍ പിആര്‍ ഹരിയണ്ണൻ എന്ന് വിളിക്കുന്നതെന്നും ലക്ഷ്‍മി വ്യക്തമാക്കി.

Read More: ബിഗ് ബോസിലെ മറക്കാനാകാത്ത നിമിഷങ്ങള്‍, വീഡിയോ വികാരനിര്‍ഭരം

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍