'കണ്ണുകള്‍ നിറഞ്ഞാണ് കണ്ടത്', നാദിറയ്‍ക്ക് ലഭിച്ച കത്തിന്റെ പൂര്‍ണരൂപം

Published : Jun 24, 2023, 10:07 PM ISTUpdated : Jun 25, 2023, 04:41 PM IST
'കണ്ണുകള്‍ നിറഞ്ഞാണ് കണ്ടത്', നാദിറയ്‍ക്ക് ലഭിച്ച കത്തിന്റെ പൂര്‍ണരൂപം

Synopsis

നാദിറയ്‍ക്ക് ലഭിച്ച കത്ത് മോഹൻലാല്‍ തന്നെ വായിച്ചു കേള്‍പ്പിച്ചിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഗ്രാൻഡ് ഫിനാലെയില്‍ എത്തിയ ഒന്നാമത്തെ ആള്‍ നാദിറയായിരുന്നു.  ട്രാൻസ്‍ജെൻഡര്‍ പ്രതിനിധിയായ നാദിറ ഫിനാലെയിലെത്തിയപ്പോള്‍ അത് ചരിത്രവുമായി. നാദിറയുടെ സഹോദരി ഫാമിലി വീക്കിന്റെ ഭാഗമായി ബിഗ് ബോസിലെത്തിയതും ഹൃദ്യമായ ഒരു അനുഭവമായി. നാദിറയെ വീട്ടുകാര്‍ അംഗീകരിച്ചുവെന്ന് സഹോദരി ഹൗസില്‍ വെച്ച് വെളിപ്പെടുത്തിയിരുന്നു. മത്സരാര്‍ഥികള്‍ നാദിറയെ അഭിനന്ദിക്കുകയും ചെയ്‍തു. ബാപ്പയും നാദിറയും ഇപ്പോള്‍ നാദിറയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും സഹോദരി വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിലെ ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നാണ് എന്ന് വ്യക്തമാക്കി സോര്‍ബ എന്ന ഒരു പ്രേക്ഷകൻ വികാരഭരിതയായി എഴുതിയ കത്ത് മോഹൻലാല്‍ വായിക്കുകയും ചെയ്‍തത് എല്ലാവരെയും അഭിമാനഭരിതരാക്കി.

കത്തിന്റെ പൂര്‍ണരൂപം

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇതിലും മനോഹരമായ നിമിഷം ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഈ പ്രൈഡ് മാസത്തില്‍ ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ ഒരു നിമിഷം. ഒരു ക്യൂര്‍ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരുപാട് കയ്‍പേറിയ നിമിഷങ്ങളുണ്ട്. ട്രാൻസ്‍ജെൻഡര്‍ എന്ന നിലയ്‍ക്ക് നാദിറ അനുഭവിച്ച വേദനകളും യാതനകളും അവള്‍ തന്നെ പലിയിടങ്ങളില്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. ബിഗ് ബോസ് വീട്ടില്‍ നിന്നുള്ള പടിയിറക്കം ഉള്‍പ്പടെ നജീബ് നാദിറ ആയതിന്റെ പിന്നിലെ കഥകള്‍. ഇന്നിതാ അവള്‍ അവളുടെ വീട്ടുകാരാല്‍ സ്വീകരിക്കപ്പെടുന്നു. ഒരു സമയത്ത് കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും കൊണ്ട് അവളെ വേദനിപ്പിച്ച വീട്ടുകാരും നാട്ടുകാരും അവളുടെ പേരില്‍ അഭിമാനം കൊള്ളുന്നു. തന്റെ അനിയത്തി അവളെ കാണാൻ തന്നെ ബിഗ് ബോസ് വീട്ടിലെത്തുന്നു. ബാപ്പ അവളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പറയുകയും ചെയ്യുന്നു. ഉമ്മ അവളെ ഓര്‍ത്ത് സന്തോഷിക്കുന്നുവെന്ന് അറിയുകയും ചെയ്യുന്നു.

ഒരു നാട് മുഴുവൻ അവളെ പിന്തുണയ്‍ക്കുന്നുവെന്ന് താൻ കേള്‍ക്കുന്നു. ഇതില്‍പ്പരം അവള്‍ക്ക് എന്താണ് സന്തോഷം തരികയെന്ന് അറിയില്ല. കണ്ണുനിറഞ്ഞുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് പൂര്‍ത്തിയാക്കിയത്. ഇത്രയും സന്തോഷവും അഭിമാനവും തോന്നിയ നിമിഷം. ടിക്കറ്റ് ടു ഫിനാലെ അടിച്ചപ്പോള്‍ അത് ഒരു ചരിത്ര നിമിഷം ആണെന്ന് പറഞ്ഞ് കയ്യടിച്ചു. ഇന്നിതാ അതിലും ഉറക്കെ കയ്യടിക്കുന്നു. പ്രൗഡ് ഓഫ് യു നാദിറ. സ്‍നേഹമാണ് നിറയുന്നത്. സ്‍നേഹം സ്‍നേഹം സ്‍നേഹം.

Read More: ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു, 'നടന്ന സംഭവം' മോഷൻ പോസ്റ്റര്‍ പുറത്ത്

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്