മത്സാരർത്ഥികളുടെ പിണങ്ങൾ  മാറിയതിൽ സന്തോഷവാനാണെന്ന് പറഞ്ഞ മോഹൻലാൽ വീട്ടിലേക്ക് പോവുക ആയിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മനോഹരവും തർക്കങ്ങളും പിണക്കങ്ങളും സൗഹൃദവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ബിബി ഹൗസിലും ഇന്ന് വിഷു ആഘോഷമാണ്. ഈസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾക്ക് ശേഷം മോഹൻലാൽ എത്തിയതോടെ വിഷു കെങ്കേമം ആക്കിയിരിക്കുകയാണ് ബി​ഗ് ബോസ് ടീം. മത്സരാർത്ഥികളുടെ വീട്ടുകാരെ കാണിച്ചുകൊണ്ടായിരുന്നു ഷോ ഇന്ന് ആരംഭിച്ചത്. ശേഷം പായസ മത്സരവും നടന്നു. കഴിഞ്ഞ ആഴ്ചയിലെ കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം മത്സരാർത്ഥികൾക്ക് സർപ്രൈസ് നൽകി മോഹൻലാൽ വീടിനുള്ളില്‍ പോകുകയും ചെയ്തു. 

എന്തായാലും മത്സാരർത്ഥികളുടെ പിണങ്ങൾ മാറിയതിൽ സന്തോഷവാനാണെന്ന് പറഞ്ഞ മോഹൻലാൽ വീട്ടിലേക്ക് പോവുക ആയിരുന്നു. അപ്രതീക്ഷിതമായ മോഹൻലാലിന്റെ വരവ് മത്സരാർത്ഥികളിൽ അമ്പരപ്പും അഹ്ലാദവും ഉളവാക്കി. വീട്ടിലെ ചുറ്റുപാടുകളാണ് ആദ്യം മോഹൻലാൽ നോക്കിയത്. ബെഡ് റൂമിൽ ആയിരുന്നു മോഹൻലാൽ ആദ്യം എത്തിയത്. ശേഷം വാഷ് റൂം അടക്കം അദ്ദേഹം പരിശോധിക്കുന്നുണ്ട്. പിന്നാലെ മത്സാരാർത്ഥികൾ ചെയ്ത പായസം കഴിക്കുകയും ചെയ്തു. വിഷു കൈനീട്ടം നൽകുകയും ചെയ്തു. 

വിഷുവിന് മതിൽ ചാടിയ കഥ പറഞ്ഞ് ഏഞ്ചലീന; 'എനിക്കും നാണം' വന്നെന്ന് മോഹൻലാൽ, പൊട്ടിച്ചിരി

മത്സരാർത്ഥികളോട് കുശലം പറഞ്ഞും മധുരം കഴിച്ചും കലാപരിപാടികൾ ആസ്വദിച്ചുമൊക്കെ ഏറെ നേരം ബിഗ് ബോസ് വീടിനകത്ത് മോഹൻലാൽ ചിലവഴിച്ചു. വർണാഭമായ ഒരു എപ്പിസോഡായിരുന്നു ഇത് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഈസ്റ്റർ ദിനത്തിൽ നടന്ന പ്രശ്നങ്ങളിൽ മത്സാർത്ഥികൾ മോഹൻലാലിനോട് മാപ്പ് പറയുകയും ചെയ്തു. നെഞ്ചിനകത്ത് ലാലേട്ടൻ എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞാണ് അദ്ദേഹത്തെ വീട്ടുകാർ തിരികെ യാത്രയാക്കിയത്. 

വീടിന് ഉള്ളില്‍ വരുന്നതിന് മുന്‍പ്, "ബിഗ് ബോസ് വീടിന്‍റെ ഒരുദ്ദേശം എന്താണെന്ന് അറിയാമോ. ഒരുപാട് പേര്‍ പല റിലേഷനുകളും മോശമായിട്ടായിരിക്കാം ഇവിടെ വന്നിരിക്കുന്നത്. ആരാണ് എന്നൊന്നും ഞാന്‍ എടുത്ത് പറയുന്നില്ല. അപ്പോള്‍ അവര്‍ക്കൊക്കെ ഒരുപാട് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍, നമുക്ക് നഷ്ടമായ പല കാര്യങ്ങളും തിരിച്ചുപിടിക്കാന്‍ പറ്റുന്നൊരു സന്ദര്‍ഭം കൂടിയാണിത്. ഗെയിം എന്നതിന് പുറമെ നമ്മള്‍ എന്താണ് എന്ന് മനസിലാക്കിക്കാനുള്ള സന്ദര്‍ഭം കൂടിയാണ് ഷോ. റിനോഷ് പറഞ്ഞത് പോലെ ഒച്ചവച്ചാല്‍ മാത്രമല്ല അല്ലാതെ ഒരുപാട് കാര്യങ്ങളിലൂടെ ആളുകളുടെ മനസ്സില്‍ കടന്നു ചെല്ലാം. അത് വലിയൊരു മനസിലാക്കലാണ് വെളിപാടാണ്", എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.