
കൊച്ചി: കഴിഞ്ഞാഴ്ച ബിഗ്ബോസില്‍ നിന്നും പുറത്തായ വ്യക്തിയാണ് സാഗര്‍ സൂര്യ. ഏറെ പ്രതീക്ഷയോടെ എത്തിയ സാഗര്‍ കടുത്ത മത്സരം ഉണ്ടായ എവിക്ഷന്‍ ലിസ്റ്റില്‍ നിന്നാണ് പുറത്തായത്. സാഗറിന്‍റെ പുറത്താകല്‍ പല പ്രേക്ഷകര്‍ക്കും അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ബിഗ്ബോസ് വീട്ടിലെ ചില പ്രശ്നങ്ങളില്‍ സാഗര്‍ പെട്ടിരുന്നു എന്നതാണ് നേര്.
ബിഗ് ബോസ് സീസൺ അഞ്ച് ആരംഭിക്കുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ ഷോയിൽ ഉണ്ടാകുമെന്ന് ഏവരും എടുത്ത് പറഞ്ഞ പേരുകളിൽ ഒന്ന് സാഗർ സൂര്യയുടേതാണ്. തട്ടീ മുട്ടീം പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന സാഗർ മികച്ചൊരു ബിബി മെറ്റീരിയൽ ആയിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന സാഗറിന്റെ യാത്രയ്ക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.
പുറത്തെ ഇമേജിനെ കുറിച്ച് വളരെ ബോധമുള്ള മത്സരാർത്ഥികളിൽ ഒരാളാണ് സാഗർ. പറയുന്ന ഓരോ വാക്കിലും പ്രവൃത്തിയിലും അത് പ്രകടമായിരുന്നു. സെറീനയുടെ വിഷയത്തിലും ഇക്കാര്യം സാഗറിനെ ബാധിച്ചു. പ്രണയമാണെന്ന് ധ്വനിപ്പിക്കുകയും കുറച്ച് കഴിഞ്ഞ് സൗഹൃദമാണെന്ന് പറയുകയും ചെയ്ത് ഇരുവരും കാണികളെയും കൺഫ്യൂഷനടിപ്പിച്ചു. വിമർശനങ്ങൾക്ക് കാരണമായി. ചുരുക്കി പറഞ്ഞാൽ ഒരു തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ സാധിക്കാത്തത് സാഗറിനെ നന്നായി ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു.
ഇപ്പോള്‍ ഈ പ്രണയകാര്യങ്ങള്‍ തുറന്നുപറയുകയാണ് സാഗര്‍. മൈൽ സ്റ്റോൺ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ്ബോസ് വീട്ടിലെ പ്രണയങ്ങളെക്കുറിച്ച് സാഗര്‍ വെളിപ്പെടുത്തുന്നത്. അമ്മ കഴിഞ്ഞാൽ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ള പെൺകുട്ടി സെറീനയാണെന്നും അവളെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും സാഗര്‍ പറയുന്നുണ്ട്.
'പല കാര്യങ്ങളും ഞാൻ തുറന്ന് സംസാരിച്ചിട്ടുള്ളത് സെറീനയോടാണ്. ജുനൈസിനോട് സംസാരിച്ചാൽ വലിയ വലിയ കാര്യങ്ങളാണ് അവൻ തിരിച്ച് പറയുക. അതുകൊണ്ടാണ് ഇമോഷണലി കണക്ടായ ഒരാളോട് മനസ് തുറന്ന് സംസാരിച്ചത്. സെറീനയാണ് എന്നോട് അടുത്തിട്ടുള്ള വ്യക്തി. പിന്നെ മനപൂർവം അവളോട് ഞാൻ ഡിസ്റ്റൻസ് ഇട്ടിരുന്നു. ഗെയിമുമായി മിക്സാകാതിരിക്കാനാണ് അത് ചെയ്തത്. സെറീനയോട് എനിക്ക് ഒരു ഇഷ്ടമുണ്ട്. പക്ഷെ കൂടുതൽ ഡീറ്റെയിലായി സംസാരിച്ചിട്ടില്ല. അതൊക്കെ എനിക്ക് വളരെ ശുദ്ധമായ കാര്യമാണ്. അല്ലാതെ ലവ് സ്ട്രാറ്റജിയല്ല', സാഗർ തന്‍റെ നിലപാട് വ്യക്തമാക്കുന്നു.
അതേ സമയം നാദിറയുമായുള്ള വിഷയവും സാഗര്‍ സംസാരിക്കുന്നുണ്ട്. ജുനൈസിന് തന്നോട് ഇഷ്ടമുണ്ടെന്ന് സെറീന എന്നോട് പറഞ്ഞിരുന്നു. നാദിറ തുടക്കത്തിൽ തന്നെ എന്നോട് ഇഷ്ടം പറഞ്ഞിരുന്നു. സ്നേഹം കിട്ടാതെ വളർന്നയാളാണ് താനെന്ന് നാദിറ പറഞ്ഞത് എനിക്ക് വല്ലാതെ സ്ട്രൈക്കായ കാര്യമാണ്. അതുകൊണ്ടാണ് അവൾ സംസാരിക്കാൻ വിളിക്കുമ്പോൾ നോ പറഞ്ഞ് ഒഴിവാക്കാതിരുന്നത്.
'ഞാൻ അകറ്റി നിർത്തി നോ പറഞ്ഞാൽ നാദിറ കരയാൻ തുടങ്ങും. അപ്പോൾ ശോഭ ചേച്ചി അടക്കം എല്ലാവരും അവളെ സമാധാനിപ്പിക്കാൻ ചെല്ലും. അതും എന്നെ തന്നെയാണ് നെഗറ്റീവായി ബാധിക്കുക. പെങ്ങളാണെന്ന് പറയുമ്പോൾ തന്നെ നാദിറയ്ക്ക് കലിവരും'- സാഗര്‍ ഈ ബന്ധത്തെക്കുറിച്ച് പറയുന്നു.
മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?
'ഒരു കള്ളം നിമിഷങ്ങൾ കൊണ്ട് സത്യമാക്കാം'; സെറീനയ്ക്ക് ധൈര്യം കൊടുത്ത ചങ്ങാതിമാർ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ