
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് എഴുപത് ദിവസം പിന്നിടുകയാണ്. ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ഇപ്പോള്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ഒരുപാടാണ്. ആര്‍ക്കൊക്കെ എന്തൊക്കെ മാറ്റങ്ങളാണ് വന്നതെന്നും ഇനി എന്ത് മാറ്റങ്ങളാണ് കാണാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു മോഹൻലാല്‍ ഇന്ന് മത്സരാര്‍ഥികളോട് ആവശ്യപ്പെട്ടത്. വിഷ്‍ണു ആയിരുന്നു ആദ്യം മത്സരാര്‍ഥികളില്‍ വന്ന മാറ്റങ്ങള്‍ പറഞ്ഞത്.
വിഷ്‍ണു റിനോഷിനെ കുറിച്ചായിരുന്നു സംസാരിച്ചത്. റിനോഷ് നേരത്തെ ഗെയിം മനസ്സിലാക്കിയിട്ടില്ലെന്നായിരുന്നു മോഹൻലാലിനോട് വിഷ്‍ണു പറഞ്ഞത്. എവിടെയൊക്കെ എന്തൊക്കെ എന്ന് പറയണമെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ റിനോഷ്. ബിഗ് ബോസില്‍ ഇതുവരെ 50 ദിവസം കണ്ട റിനോഷ് അല്ല ഇപ്പോള്‍. ഗെയിമിനെ മനസിലാക്കി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും വന്ന മാറ്റമായി വിഷ്‍ണു പറഞ്ഞു. കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയാനും മോഹൻലാല്‍ ആവശ്യപ്പെട്ടു. റിനോഷും മിഥുനും പറഞ്ഞ കോഡ് ഭാഷയെ കുറിച്ച് സാര്‍ പറഞ്ഞിരുന്നല്ലോ എന്ന് സൂചിപ്പിച്ചാണ് വിഷ്‍ണു കാണാൻ ആഗ്രഹിക്കുന്ന മാറ്റം വ്യക്തമാക്കിയത്. ആ കോഡ് രസകരമായി അവതരിപ്പിച്ചിരുന്നു. കുറച്ചുകൂടി ധൈര്യത്തോടെ അത് പറയണം. പ്രേക്ഷകര്‍ക്ക് ചലഞ്ച് എന്ന പോലെയാണ് അന്ന് അത് അവര്‍ പറഞ്ഞ്. ആരോടാണോ അവര്‍ക്ക് പറയേണ്ട് അത് എങ്കിലും തുറന്നുപറയണം, ഓപ്പണ്‍ ആയി പറയുകയാണ് വേണ്ടതെന്നുമാണ് വിഷ്‍ണു വ്യക്തമാക്കിയത്.
ഇന്നത്തെ എവിക്ഷനില്‍ ആരായിരിക്കും പുറത്തുപോകുകയെന്ന് അറിയാനുള്ള ആകാംക്ഷയിലുമാണ് ആരാധകര്‍. എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവര്‍. എവിക്ഷന്‍ പ്രഖ്യാപിച്ചില്ലെങ്കിലും ലിസ്റ്റിലെ നാല് പേര്‍ ഇത്തവണ സേഫ് ആണെന്ന് ശനിയാഴ്‍ച എപ്പിസോഡില്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
ഇതോടെ എട്ട് പേര്‍ ഉണ്ടായിരുന്ന നോമിനേഷന്‍ ലിസ്റ്റ് നാല് പേരിലേക്ക് ചുരുങ്ങിയിരിക്കുന്നതിനാല്‍ ആരാധകരുടെ ആകാംക്ഷയും വര്‍ദ്ധിച്ചിരിക്കുകയാണ്. അനിയന്‍ മിഥുന്‍, അനു, നാദിറ, അഖില്‍ മാരാര്‍ എന്നിവരാണ് നോമിനേഷനില്‍ നിലവില്‍ അവശേഷിക്കുന്നത്. ഇതില്‍ ആരാണ് ഇന്ന് പുറത്താവുകയെന്ന കാര്യം ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരം ചൂടുപിടിക്കുന്നു എന്നാണ് മനസിലാകുന്നത്.
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ