ഇപ്പോഴിതാ കടൽ കാറ്റേറ്റ് നടക്കുന്ന വീഡിയോ പങ്കുവെക്കുകയാണ് താരം. വളരെ ശാന്തമായി, സ്വസ്തമായി ജീവിതത്തെ ആസ്വദിക്കുകയാണ് നടനെന്നു തോന്നിപ്പിക്കുന്നതാണ് പുതിയ വീഡിയോ

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ നിരഞ്ജന്‍ നായര്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നിരഞ്ജന്‍ ജനപ്രിയനായി മാറുന്നത്. മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയ താരമാണ് നിരഞ്ജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിരഞ്ജന്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊക്കെയൊപ്പം ചേര്‍ക്കുന്ന കുറിപ്പുകളിലെ സാഹിത്യഭം​ഗി ആരാധകരെ ആകര്‍ഷിക്കാറുണ്ട്. 

ഇപ്പോഴിതാ കടൽ കാറ്റേറ്റ് നടക്കുന്ന വീഡിയോ പങ്കുവെക്കുകയാണ് താരം. വളരെ ശാന്തമായി, സ്വസ്തമായി ജീവിതത്തെ ആസ്വദിക്കുകയാണ് നടനെന്നു തോന്നിപ്പിക്കുന്നതാണ് പുതിയ വീഡിയോ. 'ജീവിതം പഠിപ്പിക്കുന്ന ചില പാഠങ്ങൾ, ചില മനുഷ്യർ, ഭൂമി,സൂര്യൻ, കടൽ.. എല്ലാം അത്ഭുതങ്ങൾ ആണ്.. ഇതിൽ മനുഷ്യൻ ഒഴികെ ബാക്കിയെല്ലാം എന്നും നിലനിൽക്കുന്നവയാണ്. അതു മനുഷ്യൻ ചിന്തിക്കുന്നില്ല എന്ന് മാത്രം…കുറഞ്ഞ സമയമാണ് ഇവിടെ ആകെ ഉള്ളത്..ഉള്ള സമയം സ്നേഹം നിറക്കാമെന്നെ…' എന്ന് പറഞ്ഞാണ് വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പ് താരം അവസാനിപ്പിക്കുന്നത്. 

കോട്ടയം കുടമാളൂർ സ്വദേശിയാണ് നിരജ്ഞൻ. ഗോസ്റ്റ് ഇൻ ബദ്‌ലഹേം എന്ന ചിത്രത്തിലും നിരജ്ഞൻ അഭിനയിച്ചിട്ടുണ്ട്. നിരഞ്ജൻ എന്ന പേരിനേക്കാളും ടെലിവിഷൻ പ്രേമികൾ ആരാധിക്കുന്നത് ഹർഷൻ ആയിട്ടാണ്. പൂക്കാലം വരവായി പരമ്പരയിലെ ഹർഷൻ. ഹർഷൻ ആകും മുൻപ് രവി എന്ന കഥാപാത്രത്തെയാണ് നിരഞ്ജൻ അവതരിപ്പിച്ചത്. ഏഷ്യാനെറ്റിലെ മുറ്റത്തെ മുല്ല പരമ്പരയിലെ അശോകൻ എന്ന കഥാപാത്രമായാണ് ഒടുവിൽ നിരജ്ഞൻ എത്തിയത്.

യൂട്യൂബ് വീഡിയോസിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും നിരഞ്ജന്റെ ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇവർക്ക് ഇരു മകനാണ് ഉള്ളത്. കുഞ്ഞൂട്ടൻ എന്ന് വിളിക്കുന്ന മകന്റെ ജനനം മുതൽ എല്ലാ വിശേഷങ്ങളും നിരഞ്ജൻ ആരാധകരുമായി പങ്കുവച്ചിരുന്നു. അങ്ങനെ മൊത്തത്തിൽ സോഷ്യൽ മീഡിയയിലെ ഇഷ്ട താരങ്ങളായി നിറഞ്ഞു നിൽക്കുന്നവരാണ് ഇരുവരും.

View post on Instagram

"ആരംഭമായി" ജയ് ഗണേഷിലെ ഗാനം എത്തി; സ്ക്രീനില്‍ ഉണ്ണി മുകുന്ദനും മഹിമയും

'എന്താണിത് ലോകേഷ്?': ശ്രുതി ഹാസനുമായുള്ള മ്യൂസിക് വീഡിയോ ടീസര്‍ ഇറങ്ങിയ പിന്നാലെ ചോദ്യവുമായി ഗായത്രി.!