
മലയാളം ബിഗ് ബോസ് സീസൺ അഞ്ചിൽ ഫാമിലി വീക്ക് ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. നിലവിലുള്ള ഒൻപത് മത്സരാർത്ഥികളുടെയും ബന്ധുക്കൾ ബിബി ഹൗസിൽ എത്തും. മറ്റുള്ളവരുമായി സൗഹൃദങ്ങൾ പങ്കിട്ട ശേഷം ഇവര്‍ പുറത്തു പോകുകയാണ് ചെയ്യുക. ഷിജുവിന്റെ ഭാര്യയും മകളുമാണ് ആദ്യം ബിബി ഹൗസിൽ എത്തിയത്. ശേഷം നാദിറയുടെ സഹോദരി ഷഹനാസും എത്തി.
ഇന്നിതാ സെറീനയുടെ അമ്മയാണ് വീട്ടിൽ എത്തിയിരിക്കുന്നത്. ഏറെ ഇമോഷണലായ രംഗമായിരുന്നു അത്. പിന്നാലെ ഓരോരുത്തരോടും അവർ സംസാരിക്കുകയും ഓരോ കാര്യങ്ങൾ പറയുകയും ചെയ്തു. ശേഷം ഇരുവരെയും സംസാരിക്കാൻ തനിച്ച് വിടുക ആയിരുന്നു. ഇതിനിടെ ആണ് മിഥുന്റെ കാര്യം അമ്മ പറയുന്നത്.
'മസാജൊന്നും വേണ്ട, അത് അമ്മയ്ക്ക് ഇഷ്ടമില്ല', എന്നാണ് അമ്മ സെറീനയോട് പറയുന്നത്. ഇതിന് 'മിഥുൻ ചേട്ടൻ എനിക്ക് സഹോദരനെ പോലെയാണ്', എന്നാണ് സെറീന മറുപടി നൽകിയത്. 'അതൊക്കെ ആയിക്കോട്ടേ. അതങ്ങനെ തന്നെ ഇരുന്നോട്ടെ. അമ്മയുടെ ഇഷ്ടം അമ്മ പറഞ്ഞതാ', എന്നാണ് അമ്മ പറഞ്ഞത്. പിന്നാലെ സെറീന മിടുക്കിയാണെന്നും നിനക്ക് പറയേണ്ടുന്ന കാര്യങ്ങളൊക്കെ ശക്തമായി പറയുന്നുണ്ടെന്നും അവർ പറഞ്ഞു.
ലെറ്റ്സ് ഡാന്‍സ്.. ;'പരിപ്പ്' പാട്ടിന് മറ്റൊരു എതിരാളി; ബിബി 5 'കടല കടൽ കണ്ടു' റീമിക്സ് എത്തി
അതേസമയം, ജൂലൈ രണ്ടാം തീയതിയാണ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ നടക്കുക. 18 മത്സരാർത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, സെറീന, റെനീഷ, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ