'ഒത്തിരി ആ​ഗ്രഹിച്ച് വന്നതാ ഇവിടെ..'; പൊട്ടിക്കരഞ്ഞ് എയ്ഞ്ചലിന്‍, കണ്ണീരണിഞ്ഞ് ബിബി ഹൗസ്

Published : Apr 16, 2023, 10:44 PM ISTUpdated : Apr 16, 2023, 10:51 PM IST
'ഒത്തിരി ആ​ഗ്രഹിച്ച് വന്നതാ ഇവിടെ..'; പൊട്ടിക്കരഞ്ഞ് എയ്ഞ്ചലിന്‍, കണ്ണീരണിഞ്ഞ് ബിബി ഹൗസ്

Synopsis

എയ്ഞ്ചലിന്‍ പുറത്തായതിന് പിന്നാലെ കണ്ണീരണിഞ്‍ മറ്റ് മത്സരാർത്ഥികള്‍. 

ബി​ഗ് ബോസ് സീൺ അഞ്ചിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്. എയ്ഞ്ചലിന്‍ ആണ് ഈ സീസണിൽ ആദ്യമായി പുറത്ത് പോയിരിക്കുന്നത്. എയ്ഞ്ചലിന്‍ പുറത്തായതിന് പിന്നാലെ കണ്ണീരണിഞ്ഞ മറ്റ് മത്സരാർത്ഥികളെയാണ് ബിബി ഹൌസിൽ കാണാൻ സാധിച്ചത്. 

'ഒത്തിരി ആ​ഗ്രഹിച്ച് വന്നതാണ് ഇവിടെ..'എന്നാണ് ബിബി ഹൗസിൽ നിന്നും ഇറങ്ങുമ്പോൾ എയ്ഞ്ചലിന്‍ പറഞ്ഞത്. 'ഇത്രയും ദിവസം ബി​ഗ് ബോസ് വീട്ടിൽ സജീവമായിരുന്ന ഒരു പെൺകുട്ടി. പ്രേക്ഷകർ ഈ ആഴ്ച പുറത്തേക്ക് പോകാൻ തെരഞ്ഞെടുത്തത് എയ്ഞ്ചലിനെ ആണ്', എന്ന് പറഞ്ഞാണ് താരത്തെ മോഹൻലാൽ വേദിയിലേക്ക് ക്ഷണിച്ചത്. സങ്കടമുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ എല്ലാവരെയും മിസ് ചെയ്യുന്നു എന്നാണ് എയ്ഞ്ചലിന്‍ മറുപടി നൽകിയത്.  

'ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ, ഇത്രയും ദിവസം, ഇത്രയും വലിയ ആൾക്കാരുടെ കൂടെ പ്രായം കുറഞ്ഞൊരു കുട്ടി നിൽക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. അതൊരു അച്ചീവ്മെന്റ് അല്ലേ. അത് വലിയൊരു കാര്യമാണ്. തീർച്ചയായും അതിൽ അഭിമാനിക്കാം', എന്ന് മോഹൻലാൽ എയ്ഞ്ചലിനോട് പറഞ്ഞു. 

ബിബി 5ൽ നിന്നും ആദ്യ മത്സരാർത്ഥി പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

'ആദ്യദിവസം എനിക്ക് ബിബി വീട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല. പിന്നെ ദിവസങ്ങൾ ചെല്ലുന്തോറും എല്ലാവരുമായി ഇമോഷണൽ അറ്റാച്ച്മെന്റ് ആയി. വീടുമായി ഭയങ്കരമായി പൊരുത്തപ്പെട്ടു. ഞാൻ ആയിരിക്കും അവിടെ ഏറ്റവും കൂടുതൽ ഉറങ്ങുന്ന ആള്‍. ഇടയ്ക്ക് തോന്നുമായിരുന്നു ഞാൻ എവിക്ട് ആകുമെന്ന്. ടാസ്ക് കളിച്ചത് പ്രേക്ഷകർക്ക് ഇഷ്ടമായി കാണില്ല. ടാസ്കിൽ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് പേഴ്സണാലിറ്റിക്കും എത്തിക്സിനും ആയിരുന്നു. പല കാര്യങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാവരെയും ഞാൻ ഓർക്കും. ഇവിടെ വന്നതിൽ എന്റെ ക്യാരക്ടറിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്', എന്ന് എയ്ഞ്ചലിൻ പറയുന്നു. 

'സങ്കടപ്പെടേണ്ട ആവശ്യമില്ല. ഇത്രയും ചെറിയൊരു പ്രായത്തില്‍ വലിയൊരു അച്ചീവ്മെന്‍റ് നേടാന്‍ കഴിഞ്ഞില്ലേ. യു ആര്‍ എ ഫൈറ്റര്‍. ഇനിയും വലിയ വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഏറ്റവും നല്ല കാര്യങ്ങളുമായി വീട്ടിലേക്ക് പോകുക. നമുക്ക് വീണ്ടും കാണാം', എന്ന് പറഞ്ഞാണ് എയ്ഞ്ചലിനെ മോഹന്‍ലാല്‍ യാത്രയാക്കിയത്.  

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ