
ബിഗ് ബോസ് സീസൺ ആറിൽ നിന്നും പുറത്തായ ശേഷം ടോപ് ഫൈവിൽ ആരൊക്കെ വരുമെന്ന് പറഞ്ഞ് ഗബ്രി.
ടോപ് ഫൈവിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്നവരെ പറയാം. ഗെയിം വച്ച് അളക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. ബിഗ് ബോസ് കപ്പെടുക്കണം എന്ന് എനിക്ക് ഏറ്റവും വലിയ ആഗ്രഹം ജാസ്മിൻ തന്നെയാണ്. ടോപ് ഫൈവിൽ എന്തായാലും ജാസ്മിൻ ഉണ്ടാകുമെന്ന് ഗബ്രി പറയുന്നു.
സിജോയും ടോപ് ഫൈവിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്സരയും ജിന്റോയും ഉണ്ടാകും. ഒന്നുകൂടി ഉഷാറായാൽ ഋഷി കൂടി ടോപ് ഫൈവിൽ ഉണ്ടാകുമെന്നും ഗബ്രി ഏഷ്യാനെറ്റിനോട് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെ പറ്റിയും ഗബ്രി പറയുന്നുണ്ട്.
"ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നല്ല സിനിമകൾ ചെയ്യണം എന്നാണ്. ആദ്യം നല്ല അവസരം ലഭിച്ചു. പിന്നീട് അവസരങ്ങൾ കുറഞ്ഞ് കുറഞ്ഞ് വന്ന വ്യക്തിയാണ് ഞാൻ. അതു ചിലപ്പോൾ എന്റെ തെറ്റുകളാകാം. ബിഗ് ബോസിന്റെ ഭാഗമാകാനുള്ള പ്രധാന കാരണവും സിനിമ തന്നെയാണ്. മലയാള സിനിമയിൽ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നുണ്ട്", എന്നായിരുന്നു ഗബ്രിയുടെ വാക്കുകൾ.
അതേസമയം, ഫേയ്ക്ക് ചെയ്ത് ആർക്കെങ്കിലും ബിഗ് ബിഗ് ബോസിൽ നിൽക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, "ബ്രില്യന്റ് ആയിട്ടുള്ള ഒരാൾക്ക്. അതായത് എന്ത് അവസ്ഥ വന്നാലും ശക്തമായി മനസിനെ പിടിച്ചു നിർത്തി അഭിനയിക്കാൻ അറിയാവുന്ന ഒരാൾക്ക് ബിഗ് ബോസിനകത്ത് ഇമോഷൻസിനെ ഫേയ്ക്ക് ചെയ്യാൻ പറ്റും. അങ്ങനെ ചെയ്യുന്നവർ ആ വീട്ടിലുണ്ട്. ആദ്യത്തെ ആഴ്ച മുതൽ എട്ടാം ആഴ്ചവരെയും യാതൊരു കോട്ടവും തട്ടാതെ ഒരു സൗഹൃദം നിന്നിട്ടുണ്ടെങ്കിൽ അത് എന്റെയും ജാസ്മിന്റേതും ആണ്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രതിസന്ധികൾ വന്നിട്ടും അവയെ തരണം ചെയ്ത് നിന്നുള്ളത് ഞങ്ങളുടെ കോമ്പോയാണ്. ഒരു സാധാരണ മനുഷ്യന് ഒരിക്കലും ഫേയ്ക്ക് ചെയ്ത് അവിടെ തുടരാനും സാധിക്കില്ല. ഇമോഷൻസ് ഫേയ്ക്ക് ചെയ്യാം. പക്ഷേ ഒരു ബന്ധം ഫേയ്ക്ക് ചെയ്യാൻ പറ്റില്ല. ഇമോഷൻസ് വച്ച് കളിക്കുന്നത് നോറയാണ്", എന്നാണ് ഗബ്രി പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ