രണ്ട് ദിവസം മുന്‍പ് റിലീസ് ചെയ്ത നടികര്‍ അഞ്ചാം സ്ഥാനത്താണ്. 

ലയാള സിനിമയ്ക്കും തിയറ്റർ ഉടമകൾക്കും ഇത് സുവർണകാലഘട്ടമാണ്. ഇറങ്ങുന്ന ഭൂരിഭാ​ഗം സിനിമകളും ഇതിനോടകം ഹിറ്റും സൂപ്പർ ഹിറ്റും ബ്ലോക് ബസ്റ്ററും കഴിഞ്ഞ് മെ​ഗാഹിറ്റിലെത്തി കഴിഞ്ഞു. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും ഏറെ വ്യത്യസ്തതയുമായാണ് മോളിവുഡ് എത്തിയത്. ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററിലേക്ക് ആനയിച്ചതോടെ കളക്ഷനെ പോലെ ബുക്കിങ്ങിലും വലിയ കുതിപ്പ് മലയാള സിനിമ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ മാറ്റം വന്നുവെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്കിം​ഗ് വിവരങ്ങളാണ് ഇതിന് കാരണം. 

പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് ആപ്പായ ബുക്ക് മൈ ഷോയുടെ റിപ്പോർട്ട് പ്രകാരം ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമകളെ പിന്നിലാക്കി ഒരു തമിഴ് സിനിമ ഒന്നാമത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത അരൺമനൈ ഫ്രാഞ്ചൈസിയുടെ നാലാമത് ചിത്രമാണ് ഈ നേട്ടം കൊയ്തിരിക്കുന്നത്. സുന്ദർ സി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ വിറ്റത് ഒരുലക്ഷത്തി നാല്പത്തി ആറായിരം(146K) ടിക്കറ്റുകളാണ്. തൊട്ട് പിന്നിൽ മലയാള ചിത്രം ആവേശം ആണ്. അറുപത്തി ഒൻപതിനായിരം ടിക്കറ്റുകളാണ് ഫഹദ് ചിത്രത്തിന്റേതായി വിറ്റിരിക്കുന്നത്. 

'മഞ്ഞുമ്മൽ ബോയ്സ്' കേസ്: സൗബിന്‍റെയും ഷോൺ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മലയാളി ഫ്രം ഇന്ത്യ- മുപ്പതിനായിരം, Aa Okkati Adakku- ഇരുപത്തി മൂന്നായിരം, മൈദാൻ- ഇരുപതിനായിരം, നടികർ- പതിനഞ്ചായിരം, ​ഗില്ലി റി റിലീസ്- പതിമൂന്നായിരം, ടാരറ്റ്- പതിനൊന്നായിരം, മഡ്ഗാവ് എക്സ്പ്രസ്- പത്തായിരം, Baak- പതിനായിരം, വർഷങ്ങൾക്കു ശേഷം - ഒൻപതിനായിരം, പവി കെയർടേക്കർ- ഒൻപതിനായിരം, പ്രസന്നവദനം- എട്ടായിരം, ക്രൂ- ഏഴായിരം, ബിഎംസിഎം- ആറായിരം എന്നിങ്ങനെയാണ് ബുക്ക് മൈ ഷോയിൽ ടിക്കറ്റുകൾ വിറ്റുപോയ സിനിമകളും കണക്കുകളും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..