
ബിഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മാർച്ച് പത്തിന് ആയിരുന്നു. പത്തൊൻപത് മത്സരാർത്ഥികളുമായി എത്തിയ സീസണിൽ ആദ്യ ദിനം മുതൽ ശ്രദ്ധനേടിയ മത്സരാർത്ഥി ആയിരുന്നു രതീഷ് കുമാർ. ലോഞ്ചിംഗ് ഡേ മുതൽ നിറഞ്ഞു നിന്ന രതീഷ് പക്കാ എന്റർടെയ്നർ ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പതിയെ പതിയെ ഇതിൽ മാറ്റം വന്നു. രതീഷ് 'വെറുപ്പിക്കാൻ' തുടങ്ങി എന്നാണ് പ്രേക്ഷകര്‍ ഏവരും പറഞ്ഞത്. പിന്നാലെ ആദ്യ എവിക്ഷനിൽ വോട്ടിന്റെ അടിസ്ഥാനത്തിൽ രതീഷിന് പുറത്ത് പോകേണ്ടിയും വന്നു. എന്നാൽ രതീഷ് വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചെത്തുന്നു എന്ന തരത്തിൽ ചർച്ചകൾ നടക്കുകയാണ് ഇപ്പോള്‍.
മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ മെഹ്റിന്റെ യുട്യൂബ് ചാനലിൽ വന്ന വീഡിയോ ആണ് ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രതീഷ് വീണ്ടും വരുന്നുവെന്നും മുൻപ് ചെയ്ത കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായൊരു ഗെയീം പ്രതീക്ഷിക്കാമെന്നും ഇവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ ബിഗ് ബോസ് പേജുകളിൽ വാർത്തകൾ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുക ആയിരുന്നു.
'ജാസ്മിന്റെ സാരിത്തുമ്പ്, അവൾ ജയിലിൽ പോയതിന്റെ സൂക്കേട്'; ഗബ്രിയ്ക്ക് എതിരെ അഭിഷേകും അൻസിബയും
ഈ ഒരു റി എൻട്രി പ്രചാരത്തെ രണ്ട് രീതിയിൽ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നുകിൽ ജിന്റോ രതീഷ് കോമ്പോ തുടരുമെന്നും എങ്കിൽ ജബ്രി കോമ്പോയ്ക്ക് എതിരെ അവർ നിൽക്കുമെന്നും പറയുന്നു. നിലവിൽ കളി കണ്ടുവരുന്ന ആളാണ് രതീഷ്. മുന്നത്തെ പോലെ ആകില്ല പക്കാ ഗെയിം സ്ട്രാറ്റജിയുമായിട്ട് ആകും ഇയാൾ എത്തുകയെന്നും ഇവർ പറയുന്നു. എന്നാൽ രതീഷിനെ കൊണ്ടുവരണ്ട എന്ന അഭിപ്രായമുള്ളവരും ഉണ്ട്. അതേസമയം, രതീഷ് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യേഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എന്താണ് ബിഗ് ബോസിൽ ഇനി സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന തന്നെ കാണേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ