Asianet News MalayalamAsianet News Malayalam

'ജാസ്മിന്റെ സാരിത്തുമ്പ്, അവൾ ജയിലിൽ പോയതിന്റെ സൂക്കേട്'; ​ഗബ്രിയ്ക്ക് എതിരെ അഭിഷേകും അൻസിബയും

കിച്ചൺ ടീമിനോട് തനിക്ക് എക്സ്ട്രാ ആഹാരം വേണമെന്ന് ​ഗബ്രി പറയുന്നുണ്ട്. അത് കൊടുക്കാമെന്നും സാവാകാശം വേണമെന്നും മറ്റുള്ളവർ പറയുന്നുണ്ടെങ്കിലും ​ഗബ്രി അത് കേൾക്കാൻ കൂട്ടാക്കുന്നില്ല.

abhishek jayadeep fight with gabri in bigg boss malayalam season 6
Author
First Published Apr 27, 2024, 10:15 AM IST

ബി​ഗ് ബോസ് മലയാളം സീസൺ ആറ് സംഭവബഹുലവും രസകരവുമായ മുഹൂർത്തങ്ങളുമായി മുന്നേറുകയാണ്. അൻപതാം ദിവസം പൂർത്തിയാക്കാൻ ഒരുങ്ങുന്ന ഷോയിൽ പലരും ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. ​ചിലർക്ക് പോസിറ്റീവ് ആണെങ്കിൽ മറ്റു ചിലർക്ക് നെ​ഗറ്റീവ് ഇമേജാണ് ഉള്ളത്. അത്തരത്തിൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ​ഗബ്രി. 

പൊതുവിൽ നെ​ഗറ്റീവ് ഇമേജാണ് ​ഗബ്രിയ്ക്ക് എന്നാണ് പ്രേക്ഷകാഭിപ്രായത്തിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം ജാസ്മിനുമായുള്ള ബന്ധവും ​ഗബ്രിയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം അഭിഷേക് ജയ്ദീപും ​ഗബ്രിയുമായി നടന്ന തർക്കം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. അഭിഷേകിനെ പ്രശംസിച്ച് കൊണ്ട് ഇവർ രം​ഗത്ത് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

കിച്ചൺ ടീമിനോട് തനിക്ക് എക്സ്ട്രാ ആഹാരം വേണമെന്ന് ​ഗബ്രി പറയുന്നുണ്ട്. അത് കൊടുക്കാമെന്നും സാവാകാശം വേണമെന്നും മറ്റുള്ളവർ പറയുന്നുണ്ടെങ്കിലും ​ഗബ്രി അത് കേൾക്കാൻ കൂട്ടാക്കുന്നില്ല. "എനിക്ക് വയ്യ. കുറച്ചധികം ആഹാരം വേണം. ഞാൻ ഇവിടെ ഇന്നേവരെ ഭക്ഷണം മേടിച്ച് കഴി‍ച്ചിട്ടില്ല. പറ്റില്ലെങ്കിൽ പറ്റില്ലെന്ന് പറഞ്ഞാൽ മതി", എന്നാണ് ​ഗബ്രി പറഞ്ഞത്. അതിന് ആഹാരം തരാൻ പറ്റില്ലെന്ന് ആരാണ് പറഞ്ഞതെന്നാണ് അൻസിബ ചോദിക്കുന്നത്. ജാസ്മിൻ ജയിലിൽ പോയതിന്റെ സൂക്കേട് എന്നോട് കാണിക്കണ്ടെന്നും അൻസിബ പറയുന്നുണ്ട്. 

'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്

ഇത് ​ഗബ്രിയെ ചൊടിപ്പിച്ചു. അനാവശ്യകാര്യം പറയരുതെന്നാണ് ​ഗബ്രി അൻസിബയോട് ആയി പറഞ്ഞത്. പിന്നീട് വലിയ സംസാരം തന്നെ നടന്നു. ഇതിനിടയിൽ കിച്ചൺ പരിസരത്ത് ബഹ​ളം വേണ്ടെന്ന് അഭിഷേക് ജ​ഗദീപ് പറഞ്ഞത് ​ഗബ്രിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് ഇരുവരും ആയി തർക്കം. സ്വന്തമായി ഒരഭിപ്രായം ആദ്യം കാണിക്കെന്ന് ​ഗബ്രി പറഞ്ഞപ്പോൾ, ജാസ്മിന്റെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്നതാണോ അഭിപ്രായം എന്നാണ് അഭിഷേക് തിരിച്ചടിച്ചത്. ഇതിന്റെ വീഡിയോ വിവിധ ബി​ഗ് ബോസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. അഭിഷേക് പറഞ്ഞത് ശരിയാണെന്ന് പറയുന്നവരും എതിർക്കുന്നവവരും ഇക്കൂട്ടത്തിൽ ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios