തമാശകളിലെ 'ഡബിള്‍ മീനിംഗ്'; ബിഗ് ബോസില്‍ വന്‍ തര്‍ക്കം

Published : Apr 21, 2023, 10:35 PM IST
തമാശകളിലെ 'ഡബിള്‍ മീനിംഗ്'; ബിഗ് ബോസില്‍ വന്‍ തര്‍ക്കം

Synopsis

ഷിജു പറഞ്ഞ കമന്‍റില്‍ നിന്നാണ് തര്‍ക്കത്തിന്‍റെ തുടക്കം

ബിഗ് ബോസ് മലയാളം സീസണ്‍ 5 അഞ്ചാം വാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ മത്സരം ആവേശകരമായ രീതിയിലേക്ക് എത്തിയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് ആയി ഒമര്‍ ലുലുവിന്‍റെ കടന്നുവരവും കോമണര്‍ ഗോപിയുടെ എവിക്ഷനുമാണ് ഹൌസിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍. പുതിയ വീക്കിലി ടാസ്കിനെക്കുറിച്ച് ബിഗ് ബോസ് വിശദീകരിച്ച ഇന്ന് ചില മത്സരാര്‍ഥികള്‍ ഉള്‍പ്പെട്ട ഒരു തര്‍ക്കം കിച്ചണ്‍ ഏരിയയില്‍ നടന്നു.

ഒരു തമാശ പറയുന്നതിനിടെ ഷിജു മനീഷയെ ഹഗ് ചെയ്തു. തിരികെ നടക്കുമ്പോള്‍ ഷിജു പറഞ്ഞ കമന്‍റില്‍ നിന്നാണ് തര്‍ക്കത്തിന്‍റെ തുടക്കം. ആളുകള്‍ കണ്ടാല്‍ സംശയിക്കും. ഒന്നുമില്ല കേട്ടോ. വികാരങ്ങളൊക്കെ വറ്റിവരണ്ടു എന്നായിരുന്നു ഷിജുവിന്‍റെ കമന്‍റ്. വാക്കുകള്‍ പറയുമ്പോള്‍ സൂക്ഷിച്ചാല്‍ കൊള്ളാമെന്ന് ജുനൈസും അതിനെ പിന്തുണച്ച് സെറീനയും എത്തിയതോടെ അന്തരീക്ഷം ചൂട് പിടിച്ചു. ഡബിള്‍ മീനിംഗ് കോമഡികള്‍ പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സെറീന പറഞ്ഞപ്പോള്‍ അത്തരം തമാശകള്‍ കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ജുനൈസും പറഞ്ഞു.

ഈ സമയം ഷിജുവിന്‍റെ ഭാഗം ന്യായീകരിച്ചെത്തിയത് ഒമര്‍ ലുലു ആയിരുന്നു. ഷിജു പറഞ്ഞതില്‍ എന്താണ് ഡബിള്‍ മീനിംഗ് എന്ന് ചോദിച്ച ഒമര്‍ അദ്ദേഹം നേരിട്ടല്ലേ കാര്യം പറഞ്ഞതെന്നും അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ ഉപദേശിക്കുന്നത് നല്ല കാര്യമല്ലെന്ന് പറഞ്ഞ് റെനീഷയും അവിടേക്ക് എത്തിയതോടെ തര്‍ക്കം റെനീഷയും സെറീനയും തമ്മിലുള്ളതായും മാറി. ആരെയും ഉപദേശിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും അവരുടെ ഇമേജിനുവേണ്ടി ശ്രദ്ധിച്ചോളാന്‍ പറഞ്ഞതാണെന്നും സെറീന വിശദീകരിച്ചു. പറഞ്ഞ കാര്യത്തിന്‍റെ ഗൌരവം മനസിലാക്കി അവിടെനിന്ന് പതിയെ പോവുകയായിരുന്നു ഷിജു. മനീഷയും താനും തമ്മിലുള്ള ബന്ധം അറിയാത്തവരാണ് ഒരു തമാശ പറഞ്ഞു എന്നതിന്‍റെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും ഷിജു പറഞ്ഞു. 

ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക