
ബിഗ് ബോസ് സീസൺ അഞ്ചിലെ മത്സരാർത്ഥികളായ സാഗറും ജുനൈസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പേര് പണി എന്നാണ്. ബിഗ് ബോസ് സീസൺ ആറിന്റെ വേദിയിൽ വച്ചായിരുന്നു പോസ്റ്ററുകൾ അനാവരണം ചെയ്തത്. ഇതിന്റെ ഭാഗമായി ജോജു ജോർജും നായികയായി എത്തുന്ന അഭിനയ എന്നിവരും ബിഗ് ബോസിൽ എത്തിയിരുന്നു.
110 ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയാണ് പണി. ടെക്നിക്കലിയും അല്ലാതെയും വലിയൊരു സിനിമയാണ് പണി എന്നും ജുനൈസ് പറഞ്ഞു. ഒത്തിരി പുതുമുഖങ്ങൾക്ക് സിനിമയിൽ ജോജു ജോർജ് അവസരം നൽകിയെന്നും ഇവർ പറയുന്നുണ്ട്. "ഈ സിനിമ തീർക്കുക എന്നത് വലിയൊരു പ്രോസസ് ആയിരുന്നു. സിനിമ നിന്നു പോകുമെന്ന് കരുതിയിരുന്നു. പൈസ പോകുമെന്നും. ഈ ഒരു വർഷം ഞാൻ വേറെ ഒരു പടത്തിലും അഭിനയിച്ചുമില്ല", എന്നായിരുന്നു ജോജു ജോർജ് പറഞ്ഞത്. ത്രിശ്ശൂർ ബേയ്സ് ആയിട്ടുള്ള സിനിമയാണ് പണിയെന്നും ജോജു വ്യക്തമാക്കി.
ജിന്റോ ഈ സിനിമയിൽ ഉണ്ടാകേണ്ടതായിരുന്നു, ഇതയാളുടെ സർവൈവൽ; പ്രശംസിച്ച് ജോജു ജോർജ്
സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ആളാണ് നായികയായി എത്തുന്ന അഭിനയ. പരിമിതിയിലും ഡാൻസും അഭിനയവും എല്ലാം ചെയ്തുവെന്നും തന്റെ ഭാര്യ ആയിട്ടാണ് അഭിനയ അഭിനയിച്ചിരിക്കുന്നതെന്നും ജോജു പറഞ്ഞു. നീത പിള്ളയാണ് ഡബ്ബ് ചെയ്തിരിക്കുന്നതെന്നും ജോജു അറിയിച്ചു. അൻപത്തി ഏഴ് സിനിമകൾ ഇതിനോടകം അഭിനയ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്‍, തെലുങ്ക് സിനിമകളിലും അഭിനയ ഇതിന് മുൻപ് അഭിനയിച്ചത്. പിന്നാലെയാണ് ത്രില്ലർ മോഡിലുള്ള മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ശേഷം ജോജുവിനും സംഘത്തിനും ബിഗ് ബോസ് നന്ദി അറിയിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ