ഇങ്ങനെയാണോ ഒരാൾക്ക് വീടുണ്ടാക്കി കൊടുക്കുന്നത്? രേണു സുധിയുടെ വീട് നേരിട്ട് കണ്ടതാണ്; വീഡിയോയുമായി ശാരിക

Published : Nov 14, 2025, 12:38 PM IST
Sarika and Renu Sudhi

Synopsis

രേണു സുധിയെ കുറിച്ച് പുതിയ വീഡിയോയുമായി ശാരിക.

ഒരുസമയത്ത് സമൂഹമാധ്യങ്ങളിൽ വലിയ ചർച്ചാ വിഷയമായ കാര്യമാണ് രേണു സുധിയുടെ വീടിന്റെ അവസ്ഥ. വീടുണ്ടാക്കി നൽകിയവരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും വീടിന് ചോർച്ചയുണ്ടെന്നും രേണു പറഞ്ഞത് വലിയ വിവാദമാകുകയും വീടു വെച്ച സന്നദ്ധസംഘടന തന്നെ രേണുവിനെതിരെ രംഗത്തു വരികയും ചെയിതിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് രേണുവിന്റെ സുഹൃത്തും അവതാരകയും ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയുമായ കെബി ശാരിക.

''ഈ വീട് പണിതിട്ട് ഒരു വർഷമായതേയുള്ളൂ. ആ വീടാണ് ഇങ്ങനെ ആയത്. എന്റെ വീട് ഇതിനേക്കാളും പഴക്കമുള്ളതാണ്. 20 വർഷത്തോളമായി എന്റെ വീട് വെച്ചിട്ട്. അതിന് ഇത്രയും പ്രശ്നമില്ല. ഇങ്ങനെയാണോ ഒരാൾക്ക് വീടുണ്ടാക്കി കൊടുക്കുന്നത്? വീടിന്റെ മുന്നിൽ സിറ്റൗട്ട് മൊത്തം ഇടിഞ്ഞ് പൊളിഞ്ഞു. ഇവിടെയുള്ളവരൊക്കെ സാധാരണ ആൾക്കാരാണ്. അവർക്കിത് ഇടിച്ച് പൊളിക്കാനുള്ള ആരോഗ്യമില്ല. ഒരു പുതിയ വീട് കിടക്കുന്നത് പോലെയല്ല ഇത് കിടക്കുന്നത്. 2018 ലെ പ്രളയം ഒന്നും വന്നില്ലല്ലോ. അതിന് ശേഷം വെച്ച വീടല്ലേ ഇത്.

 

ഇത്രയും മീഡിയകൾ ഇവിടെ കയറി ഇറങ്ങുന്നതല്ലേ. ഒരാൾ അതിനെക്കുറിച്ച് കാണിച്ചിട്ടുണ്ടോ. ഞാൻ വഴിയിൽ നിന്ന് കയറി വന്നപ്പോൾ ഈ വീടിന്റെ മുകളിലേക്കാണ് നോക്കിയത്. മൊത്തം അഴുക്ക് പിടിച്ച് അവിടെയും ഇവിടെയും പൊളിഞ്ഞ് കിടക്കുന്നു. എങ്ങനെയാണ് ഒരു പുതിയ വീട് ഇങ്ങനെ പൊളിയുക.

ആ വീട് എന്റെ മക്കൾക്ക് തന്ന വീടാണ്. ഞാൻ ആ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിൽ എനിക്ക് താൽപര്യമില്ല. ഞാനിപ്പോൾ ഹാർഡ് വർക്ക് ചെയ്യുന്നത് ഒരു വീടിന് വേണ്ടിയാണ്. വാടക വീട്ടിലേക്ക് മാറണം എന്നാഗ്രഹിക്കുന്നുണ്ട്. വീട് മക്കൾക്കായി അവിടെ കിടന്നോ‌ട്ടെ എന്നൊക്കെ രേണു ബിഗ് ബോസിൽ വെച്ച് എന്നോട് പറഞ്ഞിരുന്നു'', ശാരിക വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്