ലക്ഷ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. 

ണ്ടാഴ്ച കൂടി കഴിയുമ്പോൾ ബി​ഗ് ബോസ് സീസൺ നാലിലെ വിജയി ആരാണെന്ന് അറിയാം. ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുകയെന്ന പ്രെഡിക്ഷനുകൾ ആരാധകർ നടത്തി കഴിഞ്ഞു. ഇക്കൂട്ടത്തിൽ മുൻപന്തിയിലുള്ള മത്സരാർത്ഥിയാണ് ലക്ഷ്മി പ്രിയ. കഴിഞ്ഞ ആഴ്ചകളില്‍ സഹമത്സരാര്‍ഥിയായ റിയാസിനൊപ്പമുണ്ടായ വഴക്ക് വലിയ രീതിയിലേക്ക് മാറിയിരുന്നു. വീട്ടില്‍ പോവണമെന്ന നിലയിലേക്ക് വരെ ലക്ഷ്മി എത്തിയെങ്കിലും പിന്നീട് ശക്തയായി മാറിയ ലക്ഷ്മിയെയാണ് പ്രേക്ഷകർ കണ്ടത്. ഈ അവസരത്തിൽ ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയേഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

ലക്ഷ്മിയുടെ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പതിനെട്ട് വയസില്‍ ലക്ഷ്മി ഭാര്യയായി വന്നതിനെ കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ജയേഷ് നല്‍കിയത്. പിന്നാലെ ലക്ഷ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. 

Bigg Boss S 4 : ആറാഴ്ച വലിയ പാഠം; ലക്ഷ്മി പ്രിയയോട് ക്ഷമ ചോദിച്ച് വിനയ്

ജയേഷിന്റെ വാക്കുകൾ ഇങ്ങനെ

ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങൾ കിട്ടിയിട്ടില്ല.. സ്നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു.. ജീവിക്കാനായി തന്റെ 16 വയസ്സിൽ നാടകം അഭിനയിക്കാൻ പോയി... ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു.. കടങ്ങൾ വീട്ടി... സഹോദരങ്ങളെ പഠിപ്പിച്ചു...18 വയസ്സിൽ ദൈവം അവളെ എന്റെ കയ്യിൽ ഏല്പിച്ചു.. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാൻ പൊന്നുപോലെ നോക്കും... ദൈവം കൂടെയുണ്ട്..പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ല ...കൂടെ നിന്നവർക്കും കൂട്ടായ് നിന്നവർക്കും...

Read Also: അനാവശ്യമായി ഡീഗ്രേഡിങ് ചെയ്യരുത്; ആരാധകരോട് അഭ്യർത്ഥനയുമായി റോബിൻ