ബാംഗ്ലൂരിലാണ് ആന്‍സണ്‍ ജോലി ചെയ്യുന്നത്.

മിനിസ്‌ക്രീന്‍ താരമായിരുന്നു എങ്കിലും ഇപ്പോള്‍ ഡിമ്പിള്‍ റോസ് യൂട്യൂബ് വ്‌ളോഗര്‍ ആണ്. കുടുംബ വിശേഷങ്ങളും മകന്റെ വിശേഷങ്ങളും എല്ലാം പങ്കുവച്ച് നിരന്തരം യൂട്യൂബില്‍ എത്താറുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള മനോഹരമായ അവധിക്കാല യാത്രയെ കുറിച്ചാണ് ഡിമ്പിളിന്റെ പുതിയ വീഡിയോകള്‍. അതിലൊരു ക്യു ആന്റ് എ വീഡിയോയും ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ആറാം മാസത്തില്‍ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചതിനെ കുറിച്ചും, അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചും ഡിമ്പിള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് ആന്‍സണ്‍ കൂടെ ഉണ്ടായിരുന്നതിനെ കുറിച്ചൊന്നും ഡിമ്പിള്‍ സംസാരിച്ചിരുന്നില്ല. അതിനെ കുറിച്ചിപ്പോള്‍ താരദമ്പതികള്‍ മനസ്സ് തുറക്കുന്നു. മകന്‍ മരിച്ചതിന്റെ വേദന ഇപ്പോഴും തന്നെ വിട്ട് പോയിട്ടില്ല എന്ന് ആന്‍സണ്‍ പോള്‍ പറഞ്ഞു. ഇപ്പോഴും അവന്റെ പേരൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ ഇമോഷണലാവും, അതങ്ങനെ പെട്ടന്ന് മറക്കാന്‍ പറ്റുന്ന കാര്യമല്ല. ആ വേദനയും മാറില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആന്‍സണ്‍ തുടങ്ങുന്നത്.

പിന്നെ പ്രസവ സമയത്ത് കൂടെ ഇല്ലാതെയല്ല, ആശുപത്രിയ്ക്ക് പുറത്ത് ഞാന്‍ ഉണ്ടായിരുന്നു. കൊവിഡിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഡിമ്പിളിന്റെ പ്രസവം. അതുകൊണ്ട് കൂട്ടിരിപ്പുകാര്‍ക്ക് അടുത്തിരിക്കാന്‍ പരമിതികളുണ്ട്. ആശുപത്രിയ്ക്ക് പുറത്ത് തന്നെ ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രസവത്തോടെ ഒരാള്‍ മരിക്കുകയും, അപ്പോഴത്തെ അവസ്ഥകളും എല്ലാം തരണം ചെയ്ത് ഡിമ്പിളിനെ കണ്ടത് മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. 

'സിം​ഗിൾസ് ഇവിടെ വരൂന്ന്' സൂര്യ, ഉടൻ വിവാഹം ഉണ്ടാകുമെന്ന് കമന്റ്; വീഡിയോയുമായി ബി​ഗ് ബോസ് താരം

ബാംഗ്ലൂരിലാണ് ആന്‍സണ്‍ ജോലി ചെയ്യുന്നത്. മകന്റെ ഒറ്റപ്പെടല്‍ ഒഴിവാക്കാനാണ് ഡിമ്പിളിനെയും മോനെയും ബാംഗ്ലൂരിലേക്ക് കൊണ്ടു പോകാത്തത് എന്ന് ആൻസൺ പറയുന്നു. ഇവിടെ എല്ലാവര്‍ക്കുമൊപ്പം കളിച്ച് രസിച്ചാണ് അവന്‍ മുന്നോട്ട് പോകുന്നത്. അവിടെ കൊണ്ടു പോയാല്‍ മുറിയിലിട്ട് പൂട്ടിയ അവസ്ഥയാവും. മകന്‍ കൂടെ ഉണ്ടാവുമ്പോള്‍ എപ്പോഴും എന്റെ കൂടെ തന്നെയാണ്. വര്‍ക്ക് ഫ്രം ഹോം ഒക്കെ വരുമ്പോളും, കോള്‍ വരുമ്പോഴും അവന്‍ സമ്മതിക്കില്ല. അതൊക്കെ കാരണങ്ങളാണെന്നും ആന്‍സണ്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..