മോഹന്‍ലാല്‍ ബുധനാഴ്ച എത്തും, ബി​ഗ് ബോസിൽ എവിക്ഷനോ ? വൈൽഡ് കാര്‍ഡോ ?

Published : Apr 17, 2023, 09:17 AM ISTUpdated : Apr 17, 2023, 09:19 AM IST
മോഹന്‍ലാല്‍ ബുധനാഴ്ച എത്തും, ബി​ഗ് ബോസിൽ എവിക്ഷനോ ? വൈൽഡ് കാര്‍ഡോ ?

Synopsis

മോഹൻലാൽ ബുധനാഴ്ച ഷോയിൽ എത്തുന്നുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ നാല് ഇരുപത്തി ഒന്ന് ദിവസങ്ങൾ‌ പൂർത്തിയാക്കിയിരിക്കുകയാണ്. ഓരോദിവസങ്ങൾ കഴിയുമ്പോഴേക്കും പലരും ​ഗെയിം കളി‍ച്ച് തുടങ്ങിയിട്ടുണ്ട്. മറ്റ് ചിലർ ഇപ്പോഴും വന്നത് പോലെ തന്നെ നിൽക്കുന്നുമുണ്ട്. രണ്ട് ആഴ്ചത്തെ സസ്പെൻസുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് സീസൺ 5ൽ നിന്നും ആദ്യ മത്സരാർത്ഥി എലിമിനേറ്റ് ആയി കഴിഞ്ഞു. എയ്ഞ്ചലിനെ യാത്ര ആക്കിയ ശേഷം എപ്പിസോഡ് അവസാനിപ്പിച്ച മോഹൻലാൽ ഇനി ബുധനാഴ്ച തിരിച്ച് ഷോയിൽ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം എപ്പിസോഡിന്റെ അവസാനം മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. "ബി​ഗ് ബോസ് വീട്ടിൽ നിന്നും ആര് പുറത്തുപോകണം എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ പല ട്വിസ്റ്റുകളും ഇനിയും ഈ യാത്രയിൽ പ്രതീക്ഷിക്കാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി നമ്മൾ ഇനി തമ്മിൽ കാണുന്നത് വരുന്ന ബുധനാഴ്ചയാണ്. അതിന് ഒരു കാരണം ഉണ്ട്. അതെന്താണെന്ന് ഞാൻ ബുധനാഴ്ച പറയാം", എന്നാണ് മോഹൻലാൽ പറഞ്ഞത്. 

ഈ ആഴ്ച ഉണ്ടായിരുന്ന വോട്ടിം​ഗ് അവസാനിച്ചിട്ടില്ലെന്നും നോമിനേഷൻ‌ ലിസ്റ്റിൽ എയ്ഞ്ചലിൻ ഒഴികെ ഉള്ളവർക്ക് വേണ്ടി ഇന്ന് മുതൽ ഏപ്രിൽ 17വരെ തുടർന്നും വോട്ട് രേഖപ്പെടുത്താമെന്നും മോഹൻലാൽ അറിയിച്ചു. റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു എന്നിവരാണ് ഇനി നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്. 

'ഒത്തിരി ആ​ഗ്രഹിച്ച് വന്നതാ ഇവിടെ..'; പൊട്ടിക്കരഞ്ഞ് എയ്ഞ്ചലിന്‍, കണ്ണീരണിഞ്ഞ് ബിബി ഹൗസ്

ബി​ഗ് ബോസ് ഷോ തുടങ്ങി മൂന്നാം ആഴ്ച എത്തുമ്പോൾ രണ്ട് മത്സരാർത്ഥികളാണ് എവിക്ട് ആകേണ്ടിയിരുന്നത്. എന്നാൽ രണ്ടാം ആഴ്ചയിൽ സാ​ഗറും അഖിലും തമ്മിലുണ്ടായ കലുക്ഷിത സംഭവങ്ങൾ കാരണം കഴിഞ്ഞ ആഴ്ച എലിമിനേഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു പക്ഷേ ബുധനാഴ്ച ഒരു എലിമിനേഷൻ ഉണ്ടായേക്കാം. ഇല്ലെങ്കിൽ വൈൽഡ് കാർഡ് എൻട്രി ആയിരിക്കാം. അതും അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചും സംഭവിക്കാം. എന്തായാലും ബുധനാഴ്ച മോഹൻലാൽ വരുന്നത് എന്തിന് എന്നറിയാൻ രണ്ട് രണ്ട് ദിവസം കാത്തിരിക്കേണ്ടി വരും. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ