സാ​ഗർ മാരാരുടെ കഴുത്തിൽ ശരിക്കും പിടിച്ചു; കയ്യാങ്കളിയിൽ മോഹൻലാൽ

Published : May 13, 2023, 10:07 PM ISTUpdated : May 13, 2023, 10:08 PM IST
സാ​ഗർ മാരാരുടെ കഴുത്തിൽ ശരിക്കും പിടിച്ചു; കയ്യാങ്കളിയിൽ മോഹൻലാൽ

Synopsis

ടാസ്കിനിടെ ഡമ്മി മനുഷ്യനെ കൈക്കലാക്കിയ മാരാരുടെ കഴുത്തിന് സാ​ഗർ പിടിച്ച് വലിച്ചത് വലിയ പ്രശ്നങ്ങൾക്ക് വഴിവച്ചിരുന്നു.

ബി​ഗ് ബോസ് സീസണുകളിൽ ഏറെ ശ്രദ്ധേയമായ സെ​ഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. കായികപരവും ബുദ്ധിപരവുമായ ടാസ്കുകൾ ആയിരിക്കും ഓരോ ആഴ്ചയിലും ബി​ഗ് ബോസ് നൽകുക. പലപ്പോഴും ടാസ്കുകളിൽ കയ്യാങ്കളിയും ആകാറുമുണ്ട്. അത്തരത്തിൽ കയ്യാങ്കളിയിൽ എത്തിയ ടാസ്ക് ആയിരുന്നു ഈ ആഴ്ചയിലെ  കറക്ക് കമ്പനി എന്ന ടാസ്ക്. 

ടാസ്കിനിടെ ഡമ്മി മനുഷ്യനെ കൈക്കലാക്കിയ മാരാരുടെ കഴുത്തിന് സാ​ഗർ പിടിച്ച് വലിച്ചത് വലിയ പ്രശ്നങ്ങൾക്ക് വഴിവച്ചിരുന്നു. ബി​ഗ് ബോസിന് അകത്തും പുറത്തും. ഇന്നിതാ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരിക്കുകയാണ് മോഹൻലാൽ. കയ്യും കാലും ഒടിഞ്ഞ ഡമ്മി ബൊമ്മയ്ക്ക് ഒപ്പമാണ് മോഹ​ൻലാൽ ഇക്കാര്യം അവതരിപ്പിച്ചത്. ഡമ്മിയെ കണ്ടതും എല്ലാവരും ചിരിച്ചു. ഇതിന് 'ഇത് ചിരിക്കാൻ പറയുന്ന കാര്യമല്ല. ശരിക്കും ഇതൊരു ആളായിരുന്നെങ്കിലോ. ഇങ്ങനെയൊക്കെ ആളുകൾക്ക് സംഭവിക്കാം' എന്നാണ് മോഹൻലാൽ പറയുന്നത്. ആദ്യം ബൊമ്മ എടുത്തത് അനു ആയിരുന്നു. രണ്ടാമത്തെ ബൊമ്മ എടുത്ത മാരാരോടാണ് എങ്ങനെ ഉണ്ടായിരുന്നു എന്ന് മോഹൻലാൽ ചോദിച്ചത്. 

'എനിക്ക് തോന്നിയൊരു ഭാ​ഗത്ത് പാവയെ ഇട്ട്. ഇതിന് പുറത്ത് കയറി ഇരുന്നു. പിന്നെ അഞ്ച് പേരും കൂടി എന്റെ മുകളിലേക്ക് മറിഞ്ഞു. ഇതിനിടയ്ക്ക് ആണ് സാ​ഗർ കഴുത്തിന് പിടിച്ച് വലിച്ചത്. തലേദിവസത്തെ ടാസ്കിനിടെ തന്നെ എന്റെ പെടലി പോയിരുന്നത് കൊണ്ട് എനിക്ക് അത് നന്നായി വേദനിച്ചു. വേ​ദന കൊണ്ടാണ് എനിക്ക് അവസാനം റിയാക്ട് ചെയ്യേണ്ടി വന്നത്', എന്നാണ് അഖിൽ പറയുന്നത്. അഖിലും രണ്ട് ഇടി ഇടിച്ചുവെന്നും മോഹൻലാൽ പറയുന്നുണ്ട്. 

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

'സാ​ഗർ ശരിക്കും കഴുത്തിന് പിടിക്കുന്നുണ്ട്. ഞങ്ങൾ അത് കണ്ടു കൊണ്ടിരിക്കയാണ്', എന്നാണ് മോഹൻലാൽ സാഗറിനോട് പറഞ്ഞത്. അത് താൻ സമ്മതിക്കുന്നു എന്നാണ് സാ​ഗർ പറയുന്നത്. കഴുത്ത് പ്രധാനപ്പെട്ട ഭാ​ഗമാണ്. പല വെയിനുകളും പോകുന്നതാണ്. അത്യാഹിതങ്ങളും സംഭവിക്കാം. അയാള് കിടക്കുന്നൊരു പൊസിഷൻ, അതിന്റെ മുകളിൽ വേറെ ആൾക്കാർ. ആ സമയത്ത് നമുക്ക് പോലും അറിയാത്തൊരു എനർജി ആണ് ഉണ്ടാകുന്നതെന്നും മോഹൻലാൽ പറഞ്ഞ് കൊടുക്കുന്നു. തങ്ങൾക്ക് ​ഗെയിം തരാൻ പേടിയാണെന്നും മോഹൻലാൽ പറയുന്നു. ഒരു വലിയൊരു എക്ട്രേ, എംആർഎ, അത്യാഹിത വിഭാ​ഗം എന്നിവ ബി​ഗ് ബോസിൽ കൊണ്ടുവരാമെന്നും പരിഹാസ്യേന മോഹൻലാൽ പറയുന്നുണ്ട്.

'എന്താടോ വാര്യരെ നന്നാവാത്തെ..ഒന്ന് കൺട്രോൾ ചെയ്യ്', അഖിലിനോട് മോഹൻലാൽ 

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ