
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് നാല്പത് എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഏറെ വാശിയേറിയതും രസകരവും സൗഹൃദവുും തർക്കം നിറഞ്ഞതുമായ ദിവസങ്ങളാണ് കഴിഞ്ഞു പോയത്. ഈ സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ രണ്ട് പേരാണ് അഖിൽ മാരാരും റെനീഷയും. കഴിഞ്ഞ വീക്കിലി ടാസ്കിന്റെ ഇടയിൽ ഇരുവരും ഒന്നു കയർത്തിരുന്നു. ഇപ്പോഴിതാ ബിബി ഹൗസിലെ ഭക്ഷണത്തിന്റെ പേരിൽ പൊരിഞ്ഞ വഴക്കാണ് രണ്ടുപേരുമായി നടക്കുന്നത്.
ഫുഡ് ഉണ്ടാക്കുമ്പോൾ എണ്ണിവയ്ക്കാത്തതെന്താ എന്ന് അഖിൽ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ തുടക്കമായത്. കിച്ചണിൽ ആവശ്യമായ ആളുകൾ ഇല്ലായിരുന്നു എന്നാണ് റെനീഷ പറയുന്നത്. ഇത് എന്ത് ന്യായീകരണമാണ് അഖിൽ പറഞ്ഞതോടെ സംഭവം വഷളായി. റെനീഷ തന്റെ ഭാഗം ന്യായീകരിക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ ഇതൊന്നും അത്ര കഷ്ടപ്പാടുള്ള കാര്യമല്ലെന്നാണ് അഖിൽ പറയുന്നത്. അഖിലേട്ടാ നിങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന് വിചാരിക്കരുതെന്ന് റെനീഷയും പറയുന്നു. പിന്നാലെ ആ സംസാരം അവിടെ കഴിഞ്ഞു.
'ഫുഡ് കൗണ്ട് ചെയ്ത് വച്ച് കഴിഞ്ഞാൽ, ഏകദേശം എത്ര ഇതിൽ നിന്നും പോകും എന്ന് നമുക്ക് അറിയാനാകും', എന്ന് ഷിജു പറയുമ്പോഴും, താൻ ആദ്യമായാണ് അടുക്കളയിൽ നിൽക്കുന്നതെന്നും ഇതെന്നും അറിയില്ലെന്നും പറഞ്ഞ് റെനീഷ ന്യായീകരിക്കുകയാണ്. എന്നാൽ ഈ തർക്കം ഇവിടെ അവസാനിച്ചില്ല. നാല് പേര് ഡ്യൂട്ടിയിൽ ഉണ്ടായിട്ടും എണ്ണാൻ പറ്റാത്തത് എന്ത് കൊണ്ടെന്ന് അഖിൽ റെനീഷയോട് ചോദിക്കുന്നു. ആ സമയത്ത് ആരും ഇല്ലെന്നും കഴിക്കാനായി ഇരുന്നുവെന്നുമാണ് റെനീഷ മറുപടി നൽകിയത്.
സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?
കിച്ചൺ ഡ്യൂട്ടി കഴിയാതെ കഴിക്കാൻ പറഞ്ഞതാരാ എന്ന് അഖിൽ ചോദിച്ചപ്പോൾ, അത് അവരുടെ ഇഷ്ടം എന്നും നിങ്ങളെന്തിനാ നേരത്തെ കഴിക്കുന്നതെന്നും റെനീഷ ചോദിക്കുന്നുണ്ട്. ഈ ന്യായീകരണം കൊണ്ടാണ് തനിക്കിത് പറയേണ്ടി വരുന്നതെന്ന് അഖിൽ പറയുന്നു. വളരെ ജെനുവിൽ ആയിട്ടുള്ള കാര്യം പറയുമ്പോൾ ന്യായീകരണം നടത്തി കൊണ്ടിരിക്കുക ആണെന്നും അഖിൽ പറഞ്ഞു. പിന്നാലെ വൻ വാക്കുതർക്കം ആണ് ബിബി ഹൗസിൽ നടന്നത്. ശേഷം ശ്രുതി കാര്യങ്ങൾ പറഞ്ഞ് റെനീഷയെ മനസിലാക്കിക്കുന്നുണ്ട്. പിന്നാലെ അഖിലിനോട് റെനീഷ മാപ്പും പറഞ്ഞു. 'ചേട്ടൻ സമാധാനത്തോടെ സംസാരിച്ചപ്പോൾ, ഞാൻ ആണ് ഉച്ചത്തിൽ സംസാരിച്ച് പ്രശ്നം ഉണ്ടാക്കിയതെങ്കിൽ സോറി', എന്നാണ് റെനീഷ പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ