
ബിഗ് ബോസ് മലയാളം സീസണ് 6 പതിമൂന്നാം വാരത്തിലേക്ക് കടക്കുന്ന ദിവസമാണ് ഇന്ന്. രണ്ടാഴ്ച പൂര്‍ത്തിയാവുമ്പോള്‍ ടൈറ്റില്‍ വിജയി ആരെന്ന് അറിയാം. ശനിയാഴ്ച എപ്പിസോഡില്‍ നന്ദന കൂടി പുറത്തായതോടെ ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. അതേസമയം ഇന്നും ഒരു എവിക്ഷന് ഉണ്ടാവുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയിലെ സൂചന.
ഏഴ് പേരാണ് ഇക്കുറി നോമിനേഷനില്‍ ഉണ്ടായിരുന്നത്. നോറ, നന്ദന, സായ്, അഭിഷേക്, ഋഷി, ശ്രീതു, ജാസ്മിന് എന്നിവര്‍. ഇതില്‍ നന്ദനയുടെ എവിക്ഷന് മാത്രമാണ് ഇന്നലെ പ്രഖ്യാപിച്ചതെങ്കിലും മറ്റുള്ളവര്‍ സേഫ് ആയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അവശേഷിക്കുന്നവരുടെ പ്രേക്ഷകവിധി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയില്‍ പറയുന്നത്. പലരെയായി സേഫ് ആക്കി ഏറ്റവുമൊടുവില്‍ വിധി കാത്ത് നില്‍ക്കുന്നത് നോറയും ഋഷിയുമാണ്. ഈ രണ്ട് പേരില്‍ ഒരാള്‍ ഇന്ന് പുറത്തായേക്കും എന്ന രീതിയിലാണ് പുതിയ പ്രൊമോ വന്നിരിക്കുന്നത്.
രണ്ടാഴ്ച കൂടി അവശേഷിക്കുമ്പോള്‍ ഈ സീസണിലെ പ്രധാന മത്സരങ്ങളൊക്കെ അവസാനിച്ചിട്ടുണ്ട്. സീസണിലെ ടാസ്കുകളുടെ സമാപനമായി വരുന്ന ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞ വാരം നടന്നിരുന്നു. അഭിഷേക് ശ്രീകുമാര്‍ ആണ് പോയിന്റ് നിലയില്‍ ഒന്നാമത് എത്തിയത്. ഇതോടെ പതിമൂന്നാം വാരത്തിലെ നോമിനേഷനില്‍ നിന്ന് ഒഴിവായി അഭിഷേക് നേരിട്ട് ഫിനാലെ വാരത്തിലേക്ക് എത്തുകയും ചെയ്തു. അതേസമയം ഫൈനല്‍ 5 ലേക്ക് ആരൊക്കെ എത്തുമെന്ന് ഇപ്പോഴും പറയാനാവാത്ത സാഹചര്യവുമാണ് ഉള്ളത്. ജാസ്മിന്, ജിന്റോ, അഭിഷേക് എന്നിവര്‍ ഫൈനല്‍ 5 ല്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ്. ടൈറ്റില്‍ വിജയി ആരായിരിക്കുമെന്നും പറയാനാവാത്ത സ്ഥിതിയാണ് ഇപ്പോള്‍.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ