'ഈ മലവെള്ളപ്പാച്ചിലിൽ ആര് വീഴും വാഴുമെന്ന് കാണാം'; സ്വന്തം വാക്കുതന്നെ വിനയായ റോക്കി

Published : Mar 25, 2024, 09:24 PM ISTUpdated : Mar 25, 2024, 09:27 PM IST
'ഈ മലവെള്ളപ്പാച്ചിലിൽ ആര് വീഴും വാഴുമെന്ന് കാണാം'; സ്വന്തം വാക്കുതന്നെ വിനയായ റോക്കി

Synopsis

പുതിയ ആഴ്ചയെ കുറിച്ചും സിജോയെ കുറിച്ചുമാണ് റോക്കി സംസാരിക്കുന്നത്. 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് തുടക്കം മുതലെ തർക്കങ്ങളുടെ പുറകെയാണ്. ഒരു ദിവസം പോലും തർക്കമില്ലാത്ത ദിവസങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ആ തർക്കം ഇന്നും നടന്നു. ഒടുവിൽ സിജോയോ മർദ്ദിച്ചതിന്റെ പേരിൽ റോക്കിക്ക് ബി​ഗ് ബോസ് വീടിന്റെ പടി ഇറങ്ങേണ്ടിയും വന്നു. ഇന്നത്തെ എപ്പിസോഡ് തുടങ്ങുന്നത് റോക്കി ക്യാമറയിൽ നോക്കി സംസാരിക്കുന്നതോടെയാണ്. പുതിയ ആഴ്ചയെ കുറിച്ചും സിജോയെ കുറിച്ചുമാണ് റോക്കി സംസാരിക്കുന്നത്. 

"ബി​ഗ് ബോസിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് മുഖം മുടികളെല്ലാം മാറുന്നതാണ്. മുഖങ്ങൾ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിത്. ഓരോ പുഞ്ചിരിയിലും വ്യക്തമായിട്ടുള്ള വഞ്ചന നമുക്ക് കാണാം. ഓരോ ചുവടുവയ്പ്പും നമ്മൾ ശ്രദ്ധിച്ച് വച്ചില്ലെങ്കിൽ ഉറപ്പായും ചതിയിൽ അകപ്പെട്ട് പോകും", എന്നാണ് റോക്കി പറയുന്നത്.  

ഇത് നജീബിന്‍റെ പ്രണയം; എ ആർ റഹ്മാന്റെ മാന്ത്രികതയിൽ 'ആടുജീവിതം' മനോഹര മെലഡി

"ആദ്യദിനം ഞാൻ ഇവിടെ എത്തുമ്പോൾ എന്റെ നല്ലൊരു സുഹൃത്ത് ആണെന്ന് കണക്കാക്കിയ ആളാണ് സിജോ. പല ആൾക്കാരുടെ അധ്വാനത്തിന്റെ ഫലവും ഇത് തന്റെ പ്ലാനാണ്, ഇത് താനാണ് ചെയ്തത് എന്ന സംസാരം പലപ്പോഴും സിജോയുടെ ഭാ​ഗത്ത് നിന്നും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നലെ ലാലേട്ടൻ വന്ന് സംസാരിച്ചപ്പോൾ സമരത്തിൽ ക്രെഡിറ്റ് എടുക്കാൻ സിജോ കൈ പൊക്കി. അപ്പോഴേക്കും പരിപൂർണമായി അവനെ എനിക്ക് പിടികിട്ടി. ഇതെല്ലാം കുരുട്ടു ബുദ്ധിയുടെ ലക്ഷണങ്ങളാണ്. ഇന്ന് മുതൽ സിജോ ആണ് വീടിന്റെ ക്യാപ്റ്റൻ. അവന്റെ നേതൃത്വത്തിൽ ആകും ഇവിടെ പല കാര്യങ്ങളും നടക്കുന്നത്. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന, കൺഫ്യൂഷൻ ആക്കുന്ന, വഴിതിരിച്ച് വിടുന്ന ഒരാളിന്റെ നേതൃത്വത്തിലാണ് ഇന്ന് മുതൽ ഈ വീടിന്റെ ഭരണം മുന്നോട്ട് പോകുന്നത്. എന്തായാലും ഈ മലവെള്ളപ്പാച്ചിലിൽ ആര് വീഴും ആര് വാഴും എന്നുള്ളത്. എത്രയെത്ര മുഖങ്ങൾ മാറുന്നു എന്നുള്ളത്, എത്ര കൂടുകളിൽ ആൾക്കാർ ചേക്കേറാൻ വേണ്ടി പോകുന്നു എന്നുള്ളത് ഇനിയുള്ള കുറച്ച് ദിവസങ്ങളിൽ മനസിലാവും. നമുക്ക് കാത്തിരുന്ന് കാണാം. എന്താണ് ഇവിടെ ഇനി സംഭവിക്കാൻ പോകുന്നതെന്ന്", എന്നും റോക്കി പറയുന്നുണ്ട്. ഒടുവിൽ റോക്കിക്ക് തന്നെ പുതിയ ആഴ്ചയിൽ പുറത്താകേണ്ടിയും വന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്