Bigg Boss : 'എൻ ഫ്രണ്ടപ്പോലെ യാര് മച്ചാ'; റിയാസിനൊപ്പം കേക്ക് മുറിച്ച് റോൺസൺ

Published : Jul 12, 2022, 12:21 PM IST
Bigg Boss : 'എൻ ഫ്രണ്ടപ്പോലെ യാര് മച്ചാ'; റിയാസിനൊപ്പം കേക്ക് മുറിച്ച് റോൺസൺ

Synopsis

റിയാസ് സലീമിന് ഒപ്പമുള്ള വീഡിയോയുമായി റോണ്‍സണ്‍ വിൻസെന്റ് (Bigg Boss).

ബിഗ് ബോസ് സീസൺ നാല് അവസാനിച്ചെങ്കിലും അതിന്റെ അലയൊലികൾ തുടരുകയാണ്. ബിഗ് ബോസ് വിജയിയായി ദിൽഷ പ്രസന്നൻ മാറിയപ്പോൾ സാധാരണയെന്ന പോലെ പല തരത്തിലുള്ള വിമർശനങ്ങളും വിരുദ്ധ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരുന്നു. ബിഗ് ബോസ് വീട്ടിലെത്തി പതിയ ആരാധകരുടെ ഹൃദയം കീഴടക്കിയ റിയാസായിരുന്നു വിജയി ആകേണ്ടിയിരുന്നത് എന്ന് ചിലർ പറയുമ്പോൾ, ബിഗ് ബോസ് ഗെയിമുകളിൽ വളരെ തന്ത്രപരമായി കളിച്ച് വിജയിച്ച ദിൽഷ തന്നെയാണ് യതാർത്ഥ വിജയി എന്ന് കണക്കുകൾ വച്ച് മറുവിഭാഗം പറയുന്നു (Bigg Boss).

എന്തായാലും ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ദിൽഷയ്ക്കും റിയാസിനും ബ്ലസ്ലിക്കും എല്ലാം വലിയ ആരാധകർ തന്നെ ഉണ്ടായിട്ടുണ്ടെന്ന് അവരുടെ പുതിയ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. മത്സരാർത്ഥികൾക്കായി ആരാധകർ തർക്കത്തിലേർപ്പെടുമ്പോഴും ഓരോരുത്തരും കൂട്ടമായും കൂട്ടുകൂടുന്ന തിരക്കിലാണ് താരങ്ങളെല്ലാം. ഇപ്പോഴിതാ റിയാസിനെ കാണാൻ എത്തിയ റോൺസന്റെ വീഡിയോ ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്. സൗഹൃദമാണ് ബിഗ് ബോസ് വീട്ടിൽ തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറഞ്ഞ റോൺസൺ കേക്കുമായാണ് റിയാസിനെ കാണാനെത്തിയത്. എൻ 'ഫ്രണ്ടപ്പോലെ യാറ് മച്ചാ..' എന്ന പാട്ടാണ് താൻ പങ്കുവച്ച റീൽ വീഡിയോക്ക് റോൺസൺ നൽകിയിരിക്കുന്നത്.

ബിഗ് ബോസ് വീടിനകത്ത് ഏറെ ശ്രദ്ധേയമായ  സൗഹൃദങ്ങളിൽ ഒന്നായിരുന്നു റിയാസും റോൺസണും തമ്മിലുള്ള സൗഹൃദം. ബിഗ് ബോസ് വീട്ടിൽ എല്ലാവരും ഉറങ്ങി കിടക്കുമ്പോൾ കാപ്പി ഉണ്ടാക്കിയും മുട്ട മോഷ്‍ടിച്ച് ഓംലൈറ്റ് ഉണ്ടാക്കിയുമൊക്കെ കുസൃതികൾ ഒപ്പിച്ച റിയാസ്- റോൺസൺ കോമ്പോ വലിയ ഹിറ്റായിരുന്നു. മറ്റ് ഷോകളിൽ നിന്ന് വ്യത്യസ്‍തമായി ഏറെ രസകരമായ മുഹൂർത്തങ്ങളായിരുന്നു ഇരുവരം സമ്മാനിച്ചത്.  ബിഗ് ബോസിൽ ആദ്യാവസാനം റിയാസിനെ പിന്തുണച്ച റോൺസൺ അവസാന റൗണ്ടുകളിലാണ് പുറത്തായത്. 

Read More : 'ശിവന്റെ' മാസ് പെര്‍ഫോമന്‍സിനായി കാത്ത് 'സാന്ത്വനം' ആരാധകര്‍

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്