
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് ദിവസങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ പലരും ഷോയിൽ നിന്നും പുറത്തായി. മറ്റു ചിലർ വീടിനുള്ളിൽ എത്തി. കഴിഞ്ഞ ദിവസം ശ്രുതി കൂടി എവിക്ട് ആയതോടെ നിലവിൽ പന്ത്രണ്ട് മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് സീസൺ അഞ്ചിൽ ഉള്ളത്. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നുവെന്നും വളരെ ബുദ്ധിമുട്ടേറിയ ഷോ ആണ് ബിഗ് ബോസെന്നും പറയുകയാണ് ശ്രുതി ഇപ്പോൾ. ഷോയിൽ നിന്നും പുറത്തുവന്നതിന് ശേഷം പ്രതികരിക്കുക ആയിരുന്നു ശ്രുതി.
സന്തോഷത്തോടെയാണ് ബിഗ് ബോസിൽ നിന്നും ഇറങ്ങുന്നതെന്ന് ശ്രുതി പറഞ്ഞു. ടോപ് ഫൈവ് പ്രതീക്ഷിച്ചിരുന്നുവെന്നും ഈ എവിക്ഷൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ശ്രുതി പറയുന്നു. ശ്രുതിയുടെ ഭർത്താവ് എവിനും തിരിച്ചുവരവിനെ കുറിച്ചും ഷോയിൽ ശ്രുതിയുടെ പെർഫോമൻസിനെ പറ്റിയും സംസാരിച്ചു.
'വളരെ നന്നായിട്ടാണ് ആള് നിന്നിട്ടുള്ളത്. അവളുടെ യഥാർത്ഥ സ്വഭാവം തന്നെയാണ് അവിടെ പുറത്തുവന്നത്. ഞാൻ ഭയങ്കര ഹാപ്പി ആണ്. കഴിഞ്ഞ ഒരാഴ്ച ഞാൻ വോട്ട് ചെയ്തിട്ടില്ല. മതി ഇങ്ങട് പോരട്ടെ എന്ന് കരുതി', എന്നാണ് എവിൻ പറഞ്ഞത്. റിനോഷുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും ശ്രുതി സംസാരിച്ചു.
'പ്രിയപ്പെട്ട മോഹൻലാലിന്..'; ആശംസയുമായി മുഖ്യമന്ത്രി, ഒപ്പം ആരാധകരും
'റിനോഷിനെ ഞാൻ സഹോദരനായിട്ടെ കണ്ടിട്ടുള്ളൂ. ശരിക്കും ഞാൻ ഞെട്ടിപ്പോയി. അത്രയും പവിത്രമായി കാണുന്നൊരു ബന്ധമാണ് റിനോഷുമായി ഉള്ളത്. അതൊരിക്കലും ഗെയിം ആയിട്ട് പോലും എടുത്തില്ല. വളച്ചൊടിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തണം എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ', എന്ന് ശ്രുതി പറഞ്ഞപ്പോൾ, അക്കാര്യം മനസിലാകുന്നതാണല്ലോ. വളച്ചൊടിക്കുന്നവർ ചെയ്യട്ടെ', എന്നാണ് എവിൻ പറഞ്ഞത്.
അതേസമയം, മിഥുനും, റിനോഷും ഉറപ്പായും ടോപ്പ് 5 ല്‍ എത്തുമെന്ന് ഏഷ്യാനെറ്റിനോട് ശ്രുതി പ്രതികരിച്ചിരുന്നു. അഖില്‍ മാരാര്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട് അത് പരിഹരിച്ചാല്‍ അയാള്‍ ടോപ്പ് 5 ല്‍ എത്തും. സ്ത്രീകളുടെ ഭാഗത്ത് നിന്നും റെനീഷ വരാന്‍ സാധ്യതയുണ്ടെന്നും നടി പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ