Bigg Boss : അപർണയ്ക്ക് വിഷം കൊടുത്തതാര് ? മോഷണം തുടങ്ങി സൂരജ്, ഒടുവിൽ റോബിൻ പിടിയിൽ !

Published : Apr 27, 2022, 10:08 PM IST
Bigg Boss : അപർണയ്ക്ക് വിഷം കൊടുത്തതാര് ? മോഷണം തുടങ്ങി സൂരജ്, ഒടുവിൽ റോബിൻ പിടിയിൽ !

Synopsis

ബിഗ് ബോസ് വീട് 'ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്' ആയിട്ടാണ് ടാസ്‍കില്‍ മാറിയത്. 

ബി​ഗ് ബോസ് ഷോയിലെ ഏറ്റവും രസകരവും കൗതുകകരവുമായ സെ​ഗ്മെന്റാണ് വീക്കിലി ടാസ്ക്കുകൾ. വീക്ക്‍ലി ടാസ്‍കിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ആഴ്‍ചത്തെ ലക്ഷ്വറി ബജറ്റിനുള്ള പോയന്റുകള്‍ ലഭിക്കുക. അതുകൊണ്ട് തന്നെ ഓരോ മത്സരാര്‍ഥികളും മികച്ച പ്രകടനമാകും കാഴ്ചവയ്ക്കുക. ഈ ആഴ്‍ചത്തെ വീക്ക്‍ലി ടാസ്‍ക് ഒരു സുഖവാസ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ളതാണ്. ബിഗ് ബോസ് വീട് 'ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്' ആയിട്ടാണ് ടാസ്‍കില്‍ മാറിയത്. ഇന്ന് അതിഥികളിൽ ഒരാളായ അപർണയുടെ കഥാപാത്രം ഒരുഡിക്ടറ്റീവ് ആണ്. 

എല്ലാവരേയും സംശയത്തോടെ നോക്കുന്ന അപർണ ആഹാരം കഴിക്കുന്നതിനിടെ ശർദ്ദിക്കുകയാണ്. വിഷം തനിക്ക് ആരോ നൽകി എന്നാണ് അപർണ ഹോട്ടൽ ജീവനക്കാരോട് പറയുന്നത്. ഈ തക്കം നോക്കി സുഖവാസ കേന്ദ്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുകയാണ് കള്ളൻ കഥാപാത്രമായി എത്തിയ സൂരജ്. ഒടുവിൽ അപർണക്ക് വിഷം നൽകിയത് കിച്ചൺ ടീമിലെ റോബിൻ ആണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഈ കോലാഹലങ്ങൾക്കിടെയിലും മോഷണം തുടരുകയാണ് സൂരജ്. ഒടുവിൽ സെക്യൂരിറ്റി ആയ ലക്ഷ്മി സൂരജിനെ കയ്യോടെ പിടിക്കുകയും ചെയ്യുന്നുണ്ട്. 

ഇന്നലത്തെ ടാസ്ക് ഇങ്ങനെ

വിവിധ തസ്‍തികകളിലേക്ക് പുതിയ ജോലിക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുകയാണ് ആണന്ന് ടാസ്‍കിന്റെ നിയമാവലികള്‍ അറിയിച്ചപ്പോള്‍ തന്നെ പ്രഖ്യാപിച്ചു. എച്ച്ഒഎസ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ജോലികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനായി മത്സരാര്‍ഥികള്‍ ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ തങ്ങളുടെ ബയോഡാറ്റകള്‍ തയ്യാറാക്കി  ഡെയ്‍സിക്ക് നല്‍കണം. അടുത്ത ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ ആക്റ്റിവിറ്റി ഏരിയയില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫീസില്‍ വെച്ച് ഡെയ്‍സി അവരെ ഓരോരുത്തരെയുമായി ഡെയ്‍സി ഇന്റര്‍വ്യൂ ചെയ്യേണ്ടതുമാണ് എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്.  

ഇതനുസരിച്ച് ആദ്യം ഇന്റര്‍വ്യൂവിന് വന്നത് നിമിഷയായിരുന്നു.  ഡിഷ് വാഷ് ഡിപ്പാര്‍ട്‍മെന്റിലേക്കാണ് താൻ ബയോഡാറ്റ അയച്ചതെന്ന് നിമിഷ അറിയിച്ചു. സെലിബ്രിറ്റി ഡിഷ് വാഷിംഗില്‍ തനിക്ക് എക്സീപിരിയൻസ് ഉണ്ടെന്നായിരുന്നു നിമിഷ അറിയിച്ചത്. അങ്ങനെ നിമിഷയെ ആ ജോലിയിലേക്കും തെരഞ്ഞെടുത്തു. ക്ലീനിംഗ് ഡിപ്പാര്‍ട്‍മെന്റിലേക്കായിരുന്നു റോണ്‍സണ്‍ അപേക്ഷ അയച്ചത്. ടോയില്റ്റ് ക്ലീനിംഗില്‍ അടക്കം തനിക്ക് വലിയ എക്സ്‍പീരിയൻസ് ഉണ്ടെന്ന് റോണ്‍സണ്‍ അവകാശപ്പെട്ടു, തുടര്‍ന്ന് റോണ്‍സണെ ആ വിഭാഗത്തിലേക്ക് ജോലിക്ക് തെരഞ്ഞെടുക്കുകയും ചെയ്‍തു. ബ്ലസ്‍ലി അഭിമുഖത്തിന് വന്നപ്പോള്‍ വൃത്തിയില്ലാത്തതിനെ കുറിച്ച് ഡെയ്‍സി ചൂണ്ടിക്കാട്ടി, അഭിമുഖത്തിന് ഒക്കെ വരുമ്പോള്‍ ബ്ലസ്‍ലി കുറിച്ച് വൃത്തിക്കൊക്കെ വരണം, മുടിയൊക്കെ മുറിച്ച്, ഇതൊരു റിസോര്‍ട്ടാണെന്നും ഡെയ്‍സി പറഞ്ഞു. ജാസ്‍മിൻ സെക്യൂരിറ്റി സ്റ്റാഫായിട്ടായിരുന്നു അഭിമുഖത്തിന് വന്നത്. താൻ അത്‍ലറ്റാണ്, ഫിറ്റ്‍സനസ് ഉണ്ട്. അതിനാലാണ് സെക്യൂരിറ്റി പോസ്റ്റിലേക്ക് അപേക്ഷിച്ചത് എന്ന് പറയുകയും ജോലി സ്വന്തമാക്കുകയും ചെയ്‍തു.

അഖില്‍ ഷെഫായി തെരഞ്ഞെടുക്കപ്പെട്ടതും ബിഗ് ബോസിന്റെ ഇന്നത്തെ എപ്പിസോഡില്‍ കണ്ടു. അപര്‍ണ, സൂരജ് എന്നിവര്‍ പേഴ്‍സണ്‍ അസിസ്റ്റന്റുമാരായിട്ടുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ ജോലിക്കാര്‍ക്കാകും അവരവരുടെ യൂണിഫോമുകളും ബിഗ് ബോസ് നല്‍കിയിരുന്നു. അക്ഷരാര്‍ഥത്തില്‍ ബിഗ് ബോസ് വീട് ഒരു റിസോര്‍ട്ടായി മാറി. ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം മത്സരാര്‍ഥികള്‍ അതിഥികളായും മാറിയിരുന്നു. ലക്ഷ്‍മി പ്രിയ, സുചിത്ര, ധന്യ, ദില്‍ഷ എന്നിങ്ങനെ വ്യത്യസ്‍ത സ്വഭാവ സവിശേഷതകളുള്ളവരാണ് റിസോര്‍ട്ടിലേക്ക് വരാനായി ബുക്ക് ചെയ്‍തിട്ടുള്ളവര്‍. ഇവര്‍ക്കുള്ള പ്രത്യേക പ്രോപ്പര്‍ട്ടികളും ബിഗ് ബോസ് നല്‍കിയിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ