'നിങ്ങള്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആയാല്‍ രണ്ടാംസ്ഥാനത്ത് ആരാവും?' കൂടുതല്‍ വോട്ടുകള്‍ ഈ മൂന്നു പേര്‍ക്ക്

Published : Mar 31, 2021, 12:29 AM ISTUpdated : Mar 31, 2021, 12:30 AM IST
'നിങ്ങള്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആയാല്‍ രണ്ടാംസ്ഥാനത്ത് ആരാവും?' കൂടുതല്‍ വോട്ടുകള്‍ ഈ മൂന്നു പേര്‍ക്ക്

Synopsis

നിങ്ങള്‍ ഈ സീസണിലെ ടൈറ്റില്‍ വിന്നര്‍ ആവുകയാണെങ്കില്‍ രണ്ടാം സ്ഥാനത്ത്, അതായത് ഫസ്റ്റ് റണ്ണര്‍ അപ്പ് ആവുന്നത് ആരാവും എന്ന് ഓരോരുത്തരും പറയുക എന്നതായിരുന്നു ആക്റ്റിവിറ്റി

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഏഴാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരാര്‍ഥികളിലെ വീറും വാശിയും അടുത്ത തലത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ചൊവ്വാഴ്ച എപ്പിസോഡ്. ഈ ദിവസത്തെ മോണിംഗ് ആക്റ്റിവിറ്റി രസകരമായ ഒന്നായിരുന്നു. നിങ്ങള്‍ ഈ സീസണിലെ ടൈറ്റില്‍ വിന്നര്‍ ആവുകയാണെങ്കില്‍ രണ്ടാം സ്ഥാനത്ത്, അതായത് ഫസ്റ്റ് റണ്ണര്‍ അപ്പ് ആവുന്നത് ആരാവും എന്ന് ഓരോരുത്തരും പറയുക എന്നതായിരുന്നു ആക്റ്റിവിറ്റി. ഇതുപ്രകാരം ഓരോരുത്തരുടെയും വോട്ടിംഗ് ഇങ്ങനെ ആയിരുന്നു. വോട്ടിംഗ് അവസാനിച്ചപ്പോള്‍ മൂന്നുപേര്‍ക്കാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്.

 

വോട്ടിംഗ് ഇങ്ങനെ

അഡോണി- ഡിംപല്‍

കിടിലം ഫിറോസ്- മണിക്കുട്ടന്‍

അനൂപ് കൃഷ്‍ണന്‍- മണിക്കുട്ടന്‍

സന്ധ്യ മനോജ്- ഡിംപല്‍

മണിക്കുട്ടന്‍- അനൂപ്

ഭാഗ്യലക്ഷ്‍മി- ഡിംപല്‍

റിതു- സജിന ഫിറോസ്

ഡിംപല്‍- അഡോണി

സൂര്യ- മണിക്കുട്ടന്‍

റംസാന്‍- അഡോണി

നോബി- കിടിലം ഫിറോസ്

ഫിറോസ് ഖാന്‍- സജിന

സായ്- അഡോണി

മൂന്ന് വോട്ടുകളുമായി ഡിംപല്‍, മണിക്കുട്ടന്‍, അഡോണി എന്നിവര്‍ ഒന്നാമതെത്തിയപ്പോള്‍ രണ്ട് വോട്ടുകളുമായി സജിന രണ്ടാമതെത്തി. അനൂപ്, കിടിലം ഫിറോസ് എന്നിവരുടെ പേരുകള്‍ ഓരോരുത്തരും പറഞ്ഞു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ