"കശ്മീർ ഫയൽസ് പ്രൊപ്പഗണ്ടയാണ്": ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍

By Web TeamFirst Published Dec 4, 2022, 9:36 AM IST
Highlights

ഐഎഫ്‌എഫ്‌ഐ  ജൂറിയിലെ ഏക ഇന്ത്യക്കാരനായ സംവിധായകന്‍ സുദീപ്തോ സെൻ നേരത്തെ തന്നെ ജൂറി ചെയര്‍മാനായ ലാപിഡ് വ്യക്തിപരമായി നടത്തിയ പ്രസ്താവനയാണ് എന്ന് അവകാശപ്പെട്ടിരുന്നു.

ദില്ലി: 'ദി കശ്മീർ ഫയല്‍സ്' ചലച്ചിത്രം "അശ്ലീലവും" "പ്രൊപ്പഗണ്ടയുമാണെന്ന" ഇസ്രായേൽ ചലച്ചിത്ര സംവിധായകനും, ഐഎഫ്എഫ്ഐ ജൂറി ചെയര്‍മാനുമായ നദവ് ലാപിഡിന്‍റെ വാദം അനുകൂലിച്ച് ഐഎഫ്എഫ്ഐയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍ രംഗത്ത്. 

ജൂറി അംഗം ജിങ്കോ ഗോട്ടോ, പാസ്‌കെൽ ചാവൻസ്, ജാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവര്‍ ചേർന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ ജൂറി ചീഫ് എന്ന നിലയിൽ മിസ്റ്റർ ലാപിഡ് പറഞ്ഞത് മുഴുവൻ ജൂറിക്കും അറിയാമെന്നും അംഗീകരിക്കുന്നുവെന്നും പറഞ്ഞു.

ഐഎഫ്‌എഫ്‌ഐ  ജൂറിയിലെ ഏക ഇന്ത്യക്കാരനായ സംവിധായകന്‍ സുദീപ്തോ സെൻ നേരത്തെ തന്നെ ജൂറി ചെയര്‍മാനായ ലാപിഡ് വ്യക്തിപരമായി നടത്തിയ പ്രസ്താവനയാണ് എന്ന് അവകാശപ്പെട്ടിരുന്നു.

കാശ്മീരി പണ്ഡിറ്റുകളുടെ ദുരന്തത്തെ നിഷേധിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ സിനിമയുടെ സിനിമാറ്റിക് കൃത്രിമത്വങ്ങളെ കുറിച്ച് മാത്രമേ അഭിപ്രായം പറഞ്ഞിട്ടുള്ളൂവെന്നും ദുരന്തം ഗൗരവമുള്ള ഒരു സിനിമ അർഹിക്കുന്നു എന്നും ലാപിഡ് പിന്നീട് പറഞ്ഞിരുന്നു.

മൂന്ന് സഹ ജൂറി അംഗങ്ങളും സംയുക്ത പ്രസ്താവനയിൽ നദവ് ലാപിഡിന്‍റെ വാദത്തിന് പിന്തുണ നല്‍കുന്നു. 

ഐഎഫ്എഫ്ഐ സമാപന ചടങ്ങിൽ ജൂറി അംഗങ്ങൾക്ക് വേണ്ടി ജൂറി ചെയര്‍മാന്‍ നദവ് ലാപിഡ് ഒരു പ്രസ്താവന നടത്തി: 'ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്ത പതിനഞ്ചാമത്തെ ചിത്രമായ ദി കശ്മീർ ഫയൽസ് ഒരു അസഭ്യമായ പ്രൊപ്പഗണ്ടയായി ഞങ്ങൾക്ക് തോന്നി. അത്തരമൊരു അഭിമാനകരമായ ചലച്ചിത്രമേളയുടെ കലാപരമായ മത്സര വിഭാഗത്തിന് അനുചിതമായ സിനിമയാണ്.' ഞങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു" പ്രസ്താവനയില്‍ പറയുന്നു.

"ഒപ്പം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു ഞങ്ങൾ സിനിമയുടെ ഉള്ളടക്കത്തിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നില്ല. ഞങ്ങൾ കലാപരമായ പ്രസ്താവന നടത്തുകയായിരുന്നു. ചലച്ചിത്ര ഉത്സവ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നാദവിനെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതിലും വലിയ സങ്കടമുണ്ട്" - പ്രസ്താവനയില്‍ ജൂറി അംഗഭങ്ങള്‍ കൂട്ടിച്ചേർത്തു.

ഓസ്കാർ നാമനിർദ്ദേശം ലഭിച്ച അമേരിക്കൻ ചലച്ചിത്ര പ്രവര്‍ത്തകനാണ് ജിങ്കോ ഗോട്ടോ. ഫ്രാൻസിൽ നിന്നുള്ള ഡോക്യുമെന്ററി ഫിലിം മേക്കറും പത്രപ്രവർത്തകനുമായ ഹാവിയർ എ ബാർട്ടൂറൻ. ഫ്രാൻസിൽ നിന്നുള്ള ഒരു ഫിലിം എഡിറ്ററാണ് പാസ്കെൽ ചാവൻസ്.

"കശ്മീർ ഫയല്‍" വിവാദം: അനുപം ഖേറിനെ വിളിച്ച് മാപ്പ് പറഞ്ഞുവെന്ന് ഇസ്രായേൽ കോൺസൽ ജനറൽ

"ഹിറ്റ്ലർ മഹാനാണ്'' : 'കശ്മീർ ഫയല്‍' വിവാദത്തിന്‍റെ പേരിൽ ഇസ്രയേല്‍ അംബാസിഡര്‍ക്ക് വിദ്വേഷ സന്ദേശം

click me!