Asianet News MalayalamAsianet News Malayalam

Kurup Movie |'പ്രിയപ്പെട്ട ചാലു ചേട്ടാ'; കുറുപ്പിന് ആശംസയുമായി പ്രണവ്; മറുപടിയുമായി ദുൽഖർ

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. 

pranav mohanlal wishes to dulquer salmaan movie kurup
Author
Kochi, First Published Nov 4, 2021, 9:10 AM IST

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്(movie) ദുൽഖറിന്റെ (Dulquer Salmaan) 'കുറുപ്പ്' (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലറും പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ഈ അവസരത്തിൽ ദുൽഖറിനും കുറുപ്പ് ടീമിനും ആശംസയുമായി എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ(pranav mohanlal). 

ട്രെയിലർ പങ്കുവച്ചായിരുന്നു പ്രണവിന്റെ ആശംസ. ”പ്രിയപ്പെട്ട ചാലു ചേട്ടാ, ഇത് കാണാനായി കാത്തിരിക്കുകയാണ്. നിങ്ങള്‍ക്കും കുറുപ്പ് ടീമിലെ എല്ലാവര്‍ക്കും ആശംസകള്‍,” എന്നാണ് താരം കുറിച്ചത്. പിന്നാലെ മറുപടിയുമായി ദുൽഖർ സൽമാനും രം​ഗത്തെത്തി. അപ്പൂ താങ്ക് യൂ എന്നാണ് ദുൽഖർ കമന്റായി കുറിച്ചത്. 

‌ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്ത ചിത്രമാണ് കുറുപ്പ്. ചിത്രത്തിന് മികച്ച വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് തിയറ്റര്‍ ഉടമകള്‍. കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Kurupu Trailer|'കുറുപ്പ്' കുടുങ്ങുമോ?, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.  ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.

Follow Us:
Download App:
  • android
  • ios