Asianet News MalayalamAsianet News Malayalam

'ഓണം ആശംസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി'; 'ട്രോളുകള്‍ക്ക്' ശേഷം ബാലയും ടിനി ടോമും കണ്ടുമുട്ടിയപ്പോള്‍!

പലപ്പോഴും ടിനി മിമിക്രി നടത്തുന്നത് സ്വന്തം ശബ്ദത്തിലാണെന്നാണ് ട്രോളന്മാരുടെ പരിഹാസം.

actor bala talk about viral video for tini tom and ramesh pisharody
Author
First Published Sep 5, 2022, 11:58 AM IST

ലയാള സിനിമാ മേഖലയിൽ അടുത്തിടെ ഏറെ ട്രോളുകൾ നേരിട്ട വ്യക്തിയാണ് ടിനി ടോം. നടന്റെ മിമിക്രി ആയിരുന്നു ട്രോളന്മാരുടെ ആയുധം. പലപ്പോഴും ടിനി മിമിക്രി നടത്തുന്നത് സ്വന്തം ശബ്ദത്തിലാണെന്നാണ് ട്രോളന്മാരുടെ പരിഹാസം. എന്നാൽ ഇവയ്ക്ക് ടിനി ടോം നല്‍കിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ബാല സംവിധാനം ചെയ്ത ഒരു സിനിമയിലേക്ക് ടിനിയെ അഭിനയിക്കാന്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു അത്. ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു ടിനി സംഭവം വിവരിച്ചത്. പിന്തുണയുമായി രമേഷ് പിഷാരടിയും ടിനിക്കൊപ്പം കൂടി. ഈ വീഡിയോ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ വിഷത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. 

ബാലയുടെ വാക്കുകൾ

എനിക്ക് അത്ര സന്തോഷമൊന്നുമില്ല. ശരിക്കും നേരിട്ട് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ആളുകള്‍ ലൈം ടീയെ കുറിച്ചാണ് സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോള്‍ ട്രീറ്റ്മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനിയേക്കാള്‍ രമേഷ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ല. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ഇവിടെ ഇരുന്നു കാണുമ്പോള്‍ ചിലപ്പോള്‍ മനസിലാകില്ല. സത്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് തിരിച്ചുകിട്ടാന്‍ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ലൈം ടീ എന്നായിരിക്കും. അതിനെക്കാളും നല്ലത് ഞാന്‍ ചെന്നൈയിലായിരിക്കുന്നതാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് വളരെ വളരെ നന്ദി. ഞാന്‍ അടുത്ത കൊല്ലം ടിനി ചെയ്തത് പോലെ പോലെ മിമിക്രി കാണിച്ച് നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും. 

'ടിനി ടോം മിമിക്രി ചെയ്തു'; 'നാണ് , പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ' ആഘോഷിച്ച് ട്രോളന്മാര്‍

ഒരു സ്വകാര്യ ചാനലിൽ ആയിരുന്നു ബാലയുടെ ഈ പ്രതികരണം. ടിനിയ്ക്കും ബാലയ്ക്കും ഒപ്പം പിഷാരടിയും ഷോയില്‍ ഉണ്ടായിരുന്നു.  ഇതിന്റെ വീഡിയോയും ഇപ്പോൾ ട്രോളന്മാർ ആഘോഷമാക്കുകയാണ്. 

Follow Us:
Download App:
  • android
  • ios