
സ്‌കൂളിൽ പഠിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടൻ ഭഗത് മാനുവൽ. ആനുവൽ ഡേയിൽ കള്ളുകുടിയനായി അഭിനയിക്കാൻ കയറുന്നതിന് മുൻപ്, സുഹൃത്തുക്കൾ തമാശ രൂപേണ മദ്യമെടുത്ത് ദേഹത്ത് ഒഴിച്ചെന്നും, എന്നാൽ പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മദ്യപിച്ച് സ്റ്റേജിൽ കയറിയെന്ന് ആരോപിച്ച് തന്നെ സ്‌കൂളിൽ നിന്നും സസ്‌പെന്റ് ചെയ്‌തെന്നും ഭഗത് മാനുവൽ ഓർത്തെടുക്കുന്നു.
"പഠിക്കില്ലെങ്കിലും ടീച്ചര്‍മാര്‍ക്കൊക്കെ എന്നോട് ഭയങ്കര സ്‌നേഹമായിരുന്നു. ഫൈനല്‍ എക്‌സാമിന്റെ രണ്ട് മാസം മുമ്പ് അനുവല്‍ ഡേ നടക്കുകയാണ്. കള്ളുകുടിയന്‍ ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ആ സമയത്ത് എന്റെ കൂടെയുള്ള കുറച്ച് കൂട്ടുകാരുണ്ട്. അവര്‍ തമാശ കാണിച്ചതാണ്. അന്നത്തെ ബോധമില്ലായ്മയാണ്, അവര്‍ കുറച്ച് റം എടുത്ത് എന്റെ ദേഹത്തൊക്കെ ഒഴിച്ചു. ഞാന്‍ അന്ന് മദ്യപിക്കുകയൊന്നുമില്ല. പത്താം ക്ലാസിലല്ലേ. സ്റ്റേജില്‍ കയറി പെര്‍ഫോം ചെയ്തു. കുടിയന്‍ ബൈജുവിന്റെ സ്‌കിറ്റായിരുന്നു." ഭഗത് മാനുവൽ പറയുന്നു.
"എല്ലാവരും കയ്യടിച്ചു, ഭയങ്കര ആഘോഷമായിരുന്നു. പക്ഷെ ഇറങ്ങിയപ്പോള്‍ എനിക്ക് കിട്ടിയത് സസ്‌പെന്‍ഷനാണ്. കുടിച്ചിട്ട് സ്റ്റേജില്‍ കയറിയെന്നാണ്. ഉള്ള വില മുഴുവനും പോയി. ഭയങ്കര വിഷമമായി. അപ്പോള്‍ നിര്‍മല സിസ്റ്റര്‍ വന്നു, എന്റെ കുട്ടിയല്ലേ ഞാന്‍ പഠിപ്പിച്ചോളാം എന്ന് പറഞ്ഞു. അങ്ങനെ എന്നെ മഠത്തില്‍ ഇരുത്തി 30 ദിവസം ക്ലാസെടുത്തു. വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്. അങ്ങനെയാണ് എസ്എസ്എല്‍സി ജയിക്കുന്നത്." ഭഗത് മാനുവൽ കൂട്ടിച്ചേർത്തു. നളനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഭഗത് മാനുവലിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ