
ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ആനന്ദം പരമാനന്ദം' എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് ടൈറ്റിൽ പ്രകാശനം ചെയ്തത്. സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ക്ലീൻ ഫാമിലി ഹ്യൂമർ എൻ്റെർടൈനറാണ് ഈ ചിത്രം.
സപ്തതരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ, ജയ ഗോപാൽ, കെ.മധു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനഘ നാരായണൻ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) നായികയാകുന്നു. അജു വർഗീസും ബൈജു സന്തോഷും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗോവിന്ദ് പൈ ( പറവ ഫെയിം) സാമിഖ്, കൃഷ്ണചന്ദ്രൻ ,വനിത കൃഷ്ണചന്ദ്രൻ നിഷാ സാരംഗ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. മനോജ് പിള്ളയാണു ഛായാഗ്രാഹകൻ. എഡിറ്റിംഗ് - വി .സാജൻ . കലാസംവിധാനം -അർക്കൻ. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും - ഡിസൈൻ. സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജീവ് ഷെട്ടി. പ്രൊഡക്ഷൻ മാനേജേഴ്സ് -- ശരത്, അന്ന. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടുത്താസ്. കൊല്ലങ്കോടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സപ്ത തരംഗ് റിലീസ് പ്രദർശനത്തിന് എത്തിക്കുന്നു. പി ആർ ഒ വാഴൂർ ജോസ്.
പിറന്നാൾ ആശംസകൾക്ക് ഒപ്പം ജയസൂര്യയുടെ 'കത്തനാരെ' അവതരിപ്പിച്ച് മോഹൻലാൽ
അതേസമയം, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമാണ് ഇന്ദ്രന്‍സിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ ,സിജു അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ്. സെപ്റ്റംബര്‍ 8 ആണ് റിലീസ് തീയതി.