2021ൽ പ്രഖ്യാപിച്ച ജയസൂര്യ ചിത്രമാണ് കത്തനാർ. കടമറ്റത്ത് കത്തനാരുടെ വേഷത്തിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. 'ഹോം' സംവിധായകന്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

ലയാളികളുടെ പ്രിയതാരം ജയസൂര്യയുടെ പിറന്നാളാണ് ഇന്ന്. രാവിലെ മുതൽ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാൽ ജയസൂര്യക്ക് നൽകിയ ആശംസയാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ ആശംസയ്ക്ക് ഒപ്പം ജയസൂര്യയുടെ 'കത്തനാർ' എന്ന സിനിമയ്ക്ക് ആശംസയും മോഹൻലാൽ നൽകുന്നുണ്ട്. 

ഒരു ഫോട്ടോയൊപ്പം ആണ് മോഹൻലാൽ ആശംസ അറിയിച്ചത്. 'കത്തനാർ' സിനിമയുടെ പോസ്റ്ററെന്നോണം പുറത്തിറക്കിയ ഫോട്ടോയിൽ ഹാപ്പി ബർ‍്ത്ത് ഡേ ജയസൂര്യ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ മോഹൻലാലിന് നന്ദി അറിയിച്ച് ജയസൂര്യയും കമന്റ് ചെയ്തിട്ടുണ്ട്. 

2021ൽ പ്രഖ്യാപിച്ച ജയസൂര്യ ചിത്രമാണ് കത്തനാർ. കടമറ്റത്ത് കത്തനാരുടെ വേഷത്തിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. 'ഹോം' സംവിധായകന്‍ റോജിന്‍ തോമസ് ആണ് ഈ കത്താനാരുടെയും സംവിധായകന്‍. ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ഏഴ് ഭാഷകളിലാവും ചിത്രം തിയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. 

വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്‍ണമൂര്‍ത്തി, രചന ആര്‍ രാമാനന്ദ്, ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, സംഗീതവും പശ്ചാത്തല സംഗീതവും രാഹുല്‍ സുബ്രഹ്മണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ് സെന്തില്‍ നാഥന്‍, സിജിഐ ഹെഡ് വിഷ്‍ണു രാജ് എന്നിങ്ങനെയാണ് അണിയറക്കാര്‍.

"ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന 'കത്തനാർ' പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണ്ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്‍റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും", എന്നാണ് ചിത്രത്തെ കുറിച്ച് റോജിൻ മുൻപ് പറഞ്ഞത്.

'പാപ്പനല്ല' ഇനി 'മൂസാക്ക'യുടെ വരവ്; 'മേ ഹൂം മൂസ' സെപ്റ്റംബർ അവസാനം എത്തും