
കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വലിയ തോതിൽ ചർച്ചകൾ നടക്കുകയാണ്. ഈ അവസരത്തിൽ നടൻ മനോജ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 'നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്', എന്ന് കർഷകരെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾക്കൊപ്പം ആണ് മനോജ് കുമാറിന്റെ പോസ്റ്റ്.
"നിങ്ങളുടെ കാല് ചേറിൽ പതിയുമ്പോഴാണ്.... ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത് ".... ഇത് ഞാൻ പറഞ്ഞതല്ല ....മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കൽ പറഞ്ഞത്....മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കർഷകർക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാർത്ഥനയുണ്ട് ..."ജയ് ജവാൻ .... ജയ് കിസാൻ"...സ്കൂൾതലം മുതൽ പഠിച്ചതാ.... മറക്കില്ല മരണം വരെ", എന്നാണ് മനോജ് കുമാർ കുറിച്ചത്.
അതേസമയം, പ്രസാദിന്റെ ആത്മഹത്യ അത്യന്തം ഖേദകരമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരളത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ തക്ക കാരണങ്ങളോ സാഹചര്യങ്ങളോ ഇല്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കർഷകന് വായ്പ ലഭിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷി ചെയ്യുന്നതിന് അനുവദിക്കുന്ന വായ്പകളിൽ ബാങ്കുകൾക്ക് ഉദാരസമീപനം ഉണ്ടാവണമെന്നും മന്ത്രി നിർദ്ദേശിച്ചു. കർഷകന് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഈ സർക്കാർ അടുത്തുകൊണ്ടിരിക്കുന്നത്.
'ഉറ്റ ചങ്ങാതിമാരിൽ നിന്നും ജീവിത പങ്കാളിയിലേക്ക്', സേവ് ദി ഡേറ്റുമായി ഹരിത
പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടി സര്‍ക്കാരിന് സമര്‍പ്പിച്ചു എന്നും ഇദ്ദേഹം അറിയിച്ചു. അതേസമയം, പ്രസാദിന്റെ മരണം വിഷമുള്ളിൽ ചെന്നുള്ളതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് വിഷമാണ് എന്ന പരിശോധന നടക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ