Asianet News MalayalamAsianet News Malayalam

'ഉറ്റ ചങ്ങാതിമാരിൽ നിന്നും ജീവിത പങ്കാളിയിലേക്ക്', സേവ് ദി ഡേറ്റുമായി ഹരിത

സിനിമാ എഡിറ്ററായ വിനായക് ആണ് ഹരിതയെ വിവാഹം ചെയ്തത്. 

serial actress haritha g nair save the date photos and videos nrn
Author
First Published Nov 11, 2023, 10:45 PM IST

ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹരിത ജി നായര്‍. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഹരിത ഇപ്പോള്‍ ശ്യാമാംബരം എന്ന സീരിയലിലൂ‌‌‌‌‌ടെ ജനഹൃദയം കീഴടക്കുകയാണ്. നടിയുടെ വിവാഹ വിശേഷം ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. നവംബര്‍ 9ന് ആണ് ഹരിത വിവാഹിത ആയത്. സിനിമാ എഡിറ്ററായ വിനായക് ആണ് ഹരിതയെ വിവാഹം ചെയ്തത്. 

ഇപ്പോഴിതാ ഇരുവരുടെയും സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഹരിത തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. വളരെ സന്തോഷവതിയായാണ് ചിത്രങ്ങളിലും വീഡിയോയിലും നടി പ്രത്യക്ഷപ്പെടുന്നത്. ഉറ്റ ചങ്ങാതിമാരിൽ നിന്നും ജീവിത പങ്കാളിയിലേക്ക് എന്ന ക്യാപ്‌ഷനോടെയാണ് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ ദൃശ്യം, 12ത്ത് മാന്‍ എന്നീ ചിത്രങ്ങളിലെല്ലാം വിനായകന്‍ പ്രവൃത്തിച്ചിട്ടുണ്ട്. വരാനിരിയ്ക്കുന്ന റാം എന്ന ചിത്രത്തിന്റെയും എഡിറ്റര്‍ വിനാകയകനാണ്. ആസിഫ് അലിയുടെ കൂമന്‍ എന്ന ചിത്രവും വിനായകന്റെ ഹിറ്റ് ലിസ്റ്റില്‍ പെടുന്നു.

ലവ് മാര്യേജ് ആണോ എന്ന് ചോദിച്ചപ്പോള്‍ വിനായകന്‍ പറഞ്ഞത് ഞാന്‍ പ്രണയിച്ചതാണെന്നാണ്. പക്ഷെ അറേഞ്ച്ഡ് ആണെന്ന് ഹരിത പറയുന്നു. ചെറുപ്പം മുതലേ അറിയാവുന്നതാണ്, ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. അത് ജീവിത്തിലേക്ക് മാറുന്നു. ബന്ധം രഹസ്യമാക്കി വച്ചതല്ല, പെട്ടന്നായിരുന്നു വിവാഹക്കാര്യങ്ങളിലേക്ക് നീങ്ങിയത് എന്നാണ് ഒരു വര്‍ഷം മുന്‍പ് നടന്ന വിവാഹ നിശ്ചയ സമയത്ത് ഹരിത പറഞ്ഞത്. ഹരിതയുടെ വിവാഹ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ശ്യാമാംബരം ആരാധകർ. താരത്തിന്‍റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. 

​ഗരുഡൻ 2 വരുമോ? അങ്ങനെ ഒരു വിഷയം കിട്ടിയാൽ..; അരുൺ വർമ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios