ട്രെയിലറിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സലാര്‍ സിനിമയുടെ പുതിയൊരു അപ്‍ഡേറ്റ്

Published : Nov 30, 2023, 08:00 PM ISTUpdated : Dec 01, 2023, 08:01 AM IST
ട്രെയിലറിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സലാര്‍ സിനിമയുടെ പുതിയൊരു അപ്‍ഡേറ്റ്

Synopsis

സലാറിന്റെ പുതിയ അപ്‍ഡേറ്റ്.

ആരാധകര്‍ ആകാംക്ഷയുടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍.  പ്രഭാസ് നായകനാകുമ്പോള്‍ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഫുമായി സലാറിന്റെ ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലിസിന്റെ ഒരു അപ്‍ഡേറ്റാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ട്രെയിലര്‍ പുറത്തുവിടുക നാളെയാണ്. നാളെ വൈകുന്നേരം 7.19ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നും വലിയ ചടങ്ങുകളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും സലാറിന്റെ ആവേശം ചിത്രത്തിന്റെ ട്രെയിലറും എത്തുന്നതോടെ പടരും എന്നാണ് പ്രതീക്ഷ.

കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകര്‍ ഏറ്റെടുത്ത ഒരു റിപ്പോര്‍ട്ടായിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മനസിലാകുന്നത്.

ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.

Read More: വിക്കി കൗശലിന്റെ സാം ബഹദുര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍