രമേശ് പിഷാരടി കേരള മുഖ്യമന്ത്രി ആകട്ടെ, എന്താ കുഴപ്പം ? നിലപാട് വ്യക്തമാക്കി നടൻ

Published : May 08, 2026, 07:27 PM IST
Ramesh Pisharody

Synopsis

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, രമേഷ് പിഷാരടി മുഖ്യമന്ത്രിയാകണമെന്ന് താൻ ആഗ്രഹിക്കുന്നതായി നടൻ ഷോബി തിലകന്‍. മുഖ്യമന്ത്രി ആരായാലും സംസ്ഥാനത്തിന് നല്ലത് ചെയ്യണമെന്നും ഷോബി തിലകൻ കൂട്ടിച്ചേർത്തു.

കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന മന്ത്രിസഭ അധികാരത്തിലേറാൻ സമയമായി കഴിഞ്ഞു. മുഖ്യമന്ത്രിയായി തങ്ങളുടെ പ്രിയപ്പെട്ട താരം അധികാരമേൽക്കുന്നത് കാണാൻ കേരളക്കരയും കാത്തിരിക്കുകയാണ്. എന്നാൽ കേരളത്തിൽ ഇതുവരെ ആരാകും മുഖ്യമന്ത്രിയാകുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കെ സി വേണു​ഗോപാലിന്റേയും വി ഡി സതീശന്റേയും പേരുകളാണ് ഉയർന്ന് കേൾക്കുന്നതെങ്കിലും ആരാണ് മുഖ്യമന്ത്രി എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

തതവസരത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സിനിമ മേഖലകളിൽ നിന്നടക്കമുള്ളവർ രം​ഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ രമേഷ് പിഷാരടി മുഖ്യമന്ത്രി ആകണമെന്ന് ആ​ഗ്രഹിക്കുന്നുവെന്ന് പറയുകയാണ് നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായി ഷോബി തിലകൻ. ഓരോരുത്തർക്കും ആ​ഗ്രഹിക്കാമല്ലോ എന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നാണ് നേതാക്കന്മാർ പറയുന്നതെന്നും ഷോബി പറഞ്ഞു. ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്നും വരുന്നവർ നല്ലതായിരിക്കണമെന്നെ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മുഖ്യമന്ത്രി ആകണമെന്ന് ആര്‍ക്ക് വേണമെങ്കിലും ആഗ്രഹിക്കാമല്ലോ. നമ്മുടെ സിനിമാക്കാരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ പിഷാരടിയെ മുഖ്യമന്ത്രി ആക്കിയാലോ. എന്താ കുഴപ്പം. നല്ലതല്ലേ?. ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നു. പിഷാരടി മുഖ്യമന്ത്രി ആകട്ടെ. അതാണ് പറഞ്ഞത് ഓരോരുത്തര്‍ക്കും ആഗ്രഹിക്കാം. ആര്‍ക്ക് വേണമെങ്കിലും എന്തും ആഗ്രഹിക്കാം. ഓരോ നേതാക്കന്മാരും പറഞ്ഞിരിക്കുന്നതെന്താ ? ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേന്ന്. കോണ്‍ഗ്രസില്‍ അങ്ങനെ ഒരു കീഴ്വഴക്കം ഉണ്ടാകും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഒരു പ്രൊസിജ്യര്‍ ഉണ്ട്. അതിന്‍റെ ഭാഗമായി പലപല ചര്‍ച്ചകള്‍ നടക്കും. ആരെങ്കിലുമൊക്കെ വരും. വരുന്നത് നല്ലതായിരിക്കണം. അത്രയെ ഉള്ളൂ", എന്നായിരുന്നു ഷോബി തിലകൻ പറഞ്ഞത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ആകുകയായിരുന്നു അദ്ദേഹം. അതേസമയം, ആരാകും മുഖ്യമന്ത്രി എന്നത് വരും ദിവസങ്ങളില്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇര്‍ഫാന്‍ ഖാന്‍റെ മകന്‍ ബബില്‍ ഖാന്‍ മലയാളത്തില്‍; സംവിധാനം ബാബു ജനാര്‍ദ്ദനന്‍
'അത് ന്യൂജെൻ പാൽകുപ്പികൾക്കറിയില്ല', മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ കെസി; കാരണങ്ങള്‍ നിരത്തി സന്തോഷ് പണ്ഡിറ്റ്