ഉയരെ പറന്ന് ​'ഗരുഡൻ'; ഹൃദയംഗമമായ നന്ദിയുമായി സുരേഷ് ​ഗോപി

Published : Nov 03, 2023, 11:18 PM ISTUpdated : Nov 03, 2023, 11:21 PM IST
ഉയരെ പറന്ന് ​'ഗരുഡൻ'; ഹൃദയംഗമമായ നന്ദിയുമായി സുരേഷ് ​ഗോപി

Synopsis

മിഥുൻ മാനുവലിന് വൻ കയ്യടിയാണ് ലഭിക്കുന്നത്.

സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം. ഈ ഒരു ലൈൻ മതിയാകും ആ സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ. കാരണം പൊലീസ് വേഷങ്ങളിൽ സുരേഷ് ​ഗോപി അമ്പരപ്പിച്ചിട്ടുള്ള കഥാപാത്രങ്ങൾ തന്നെയാണ്. അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ ​ഗരുഡൻ എന്ന ചിത്രവും റിലീസ് ചെയ്തിരിക്കുന്നത്. അരുൺ വർമയുടെ സംവിധാനത്തിൽ മിഥുൻ മാനുവലിന്റെ തിരക്കഥ കൂടി ആയപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ പൂരം. പ്രേക്ഷകർ ഒന്നടങ്കം അതങ്ങേറ്റെടുത്തു. 

രാവിലെ മുതൽ മികച്ച പ്രതികരണം നേടി ​ഗരുഡൻ പ്രദർശനം തുടരുന്നതിനിടെ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി. "ലോകമെമ്പാടും നിന്ന് പ്രവഹിക്കുന്ന അതിശക്തമായ റിപ്പോർട്ടുകൾക്കും പ്രതികരണങ്ങൾക്കും ഹൃദയംഗമമായ നന്ദി", എന്നാണ് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത് പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. 

"പാപ്പനെക്കാൾ കിടിലൻ സിനിമ, സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ഗരുഡൻ ബ്ലോക്ക് ബസ്റ്റർ ആകും, ഗംഭീര സിനിമ, 
മലയാളത്തിലേക്ക് മറ്റൊരു കിടിലൻ ത്രില്ലർ കൂടി സമ്മാനിച്ച് മിഥുൻ മാനുവൽ, ആരൊക്കെ എന്തൊക്കെ കള്ളത്തരം പറഞ്ഞാലും അതെല്ലാം മറ നീക്കി പുറത്ത് കൊണ്ട് വരാൻ മുകളിൽ ഗരുഡൻ വട്ടമിട്ടു പറക്കുന്നുണ്ടാവും", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, മിഥുൻ മാനുവലിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. അഞ്ചാം പാതിരയിലൂടെ തന്നെ മികച്ച ത്രില്ലർ ഒരുക്കാൻ തനിക്ക് പറ്റുമെന്ന് തെളിയില്ല മിഥുൻ വീണ്ടുമൊരു ഹിറ്റ് സമ്മാനിച്ചിരിക്കുന്നു എന്നാണ് ഏവരും പറയുന്നത്. "മിഥുൻ മാനുവൽ താങ്കളോട് ഒരു വാക്കേ പറയാനുള്ളു .. ഗംഭീരം.. കണ്ടെന്റ് തന്നെയാണ് ഒരു സിനിമക്ക് വേണ്ടതെന്ന് താങ്കൾ വീണ്ടും തെളിയിച്ചിരിക്കുന്നു" എന്ന് മറ്റുചിലരും പറയുന്നു. എന്തായാലും മലയാള സിനിമയ്ക്ക് മറ്റൊരു പൊൻതൂവൽ ആയിരിക്കും ​ഗരുഡൻ എന്ന് വ്യക്തമാണ്. 

അപ്പോ എങ്ങനാ തുടങ്ങുവല്ലേ..; കച്ചകെട്ടി മമ്മൂട്ടി എത്തി, ഇനി 'ടർബോ' കാലം, വരുന്നത് വമ്പന്‍ ചിത്രം

ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ