വീണ നായർ രാഷ്ട്രീയത്തിലേക്ക്; ശ്രദ്ധനേടി 'മേ ഹൂം മൂസ' പോസ്റ്റർ

Published : Sep 13, 2022, 06:36 PM ISTUpdated : Sep 13, 2022, 06:51 PM IST
വീണ നായർ രാഷ്ട്രീയത്തിലേക്ക്; ശ്രദ്ധനേടി 'മേ ഹൂം മൂസ' പോസ്റ്റർ

Synopsis

സെപ്റ്റംബർ 30ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രമാണ് 'മേ ഹൂം മൂസ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സെപ്റ്റംബർ 30ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

നടി വീണാ നായർ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. പിപി പങ്കജം എന്നാണ് കഥാപാത്രത്തിന്റെ പേര്. "വീണ നായർ രാഷ്ട്രീയത്തിലേക്ക്...ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ വീണ നായർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു...മലപ്പുറം മാണൂർ പഞ്ചായത്തിന്റെ 'പകരം വെക്കാനില്ലാത്ത' പഞ്ചായത്ത് പ്രസിഡന്റ് (PP) ആയി വീണ നായർ", എന്നാണ് പോസ്റ്റർ പങ്കുവച്ച് 'മേ ഹൂം മൂസ' ടീം കുറിച്ചിരിക്കുന്നത്. 

കോൺഫിഡന്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിൽ  മലപ്പുറം പൊന്നാനിക്കാരനായ 'മൂസ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കൂടാതെ മലയാളത്തിന്റെ പ്രിയതാരങ്ങളായ സൈജു കുറുപ്പ്, പൂനം ബജ്വ, സലിം കുമാർ, സുധീർ കരമന, ഹരീഷ് കണാരൻ, അശ്വിനി റെഡ്ഢി, വീണ നായർ, മേജർ രവി, മിഥുൻ രമേശ്, ശരൺ, സ്രിന്ദ, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രൂപേഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. സംഗീതം ശ്രീനാഥ് ശിവശങ്കരൻ. എല്ലാം ശരിയാകും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്.

'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം'; ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ജഗതി

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍