മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്‌ക്കൊപ്പം നടക്കുന്ന ജഗതിയെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയിൽ കാണാൻ സാധിക്കും.

ലയാളികളുടെ പ്രിയതാരമാണ് ജ​ഗതി ശ്രീകുമാർ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ജ​ഗതി കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. വാഹനപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം സിനിമയില്‍ നിന്നു വിട്ടുനിന്ന ജഗതി സിബിഐ 5 എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തനിക്കൊപ്പം താങ്ങും തണലുമായി നിന്ന ഭാര്യ ശോഭയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ജഗതി ശ്രീകുമാര്‍. തങ്ങളുടെ വിവാഹ വാർഷ ദിനത്തിലാണ് നടന്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം' എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്‌ക്കൊപ്പം നടക്കുന്ന ജഗതിയെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയിൽ കാണാൻ സാധിക്കും. പിന്നാലെ നിരവധി പേരാണ് വിവാഹ വാർഷിക ആശംസകളുമായി രം​ഗത്തെത്തിയത്. 

"വിവാഹ വാർഷിക ദിനാശംസകൾ. ഹാസ്യതാരം എന്ന നിലയിൽ പകരം വെക്കാൻ ഇപ്പോഴും ആരുമെത്തിയിട്ടില്ല മലയാള സിനിമയിൽ. ആരോഗ്യം കൂടുതൽ മെച്ചപ്പെടട്ടെ. ആശംസകൾ, സന്തോഷ ദിനാവർത്തനങ്ങൾ ഇനിയും അങ്ങയുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു, അമ്പിളികല ചൂടും നിൻ തിരു ജഡയിലെ തുമ്പമലരിനും ഇടമുണ്ടോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

2012ല്‍ കാര്‍ അപകടത്തിലാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. സിനിമയിൽ നിന്നും മാറി നിന്ന അദ്ദേഹം സിബിഐ 5 ദ ബ്രെയ്ൻ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയും ചെയ്തു. സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. 

‘മുന്തിയ കാറിൽ യാത്ര ചെയ്യുന്ന നിങ്ങൾക്കത് മനസിലാവില്ല’: മൃദുലയുടെ പോസ്റ്റിന് വിമർശനം