വിഷ്‍ണു വിശാലിന്റെ 'എഫ്ഐആറി'ന് രണ്ടാം ഭാഗം വരുന്നു

By Web TeamFirst Published Jan 14, 2023, 5:36 PM IST
Highlights

'എഫ്‍ഐആര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിഷ്‍ണു വിശാല്‍.

വിഷ്‍ണു വിശാല്‍ നായകനായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയതാണ് 'എഫ്ഐആര്‍'. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മഞ്‍ജിമ മോഹനും പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിച്ച 'എഫ്ഐആര്‍' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

മനു ആനന്ദിന്റെ സംവിധാനത്തില്‍ പ്രിൻസ് പിക്ചേഴ്‍സ് നിര്‍മിക്കുന്ന പുതിയ ഒരു പ്രൊജക്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 'എഫ്ഐആര്‍ 2' ആണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'എഫ്ഐആര്‍' എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നായകൻ വിഷ്‍ണു വിശാല്‍ തന്നെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അശ്വത് ആയിരുന്നു 'എഫ്‍ഐആറി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

FIR 2

SOON !!!!!

— VISHNU VISHAL (VV) (@TheVishnuVishal)

അടുത്തിടെ 'ഗാട്ട കുസ്‍തി' എന്ന ചിത്രം വിഷ്‍ണു വിശാലിന്റേതായി പ്രദര്‍ശനത്തിന് എത്തിയത് വൻ വിജയമായി മാറിയിരുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്‍ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്‍പോര്‍ട്സ്‍ ഡ്രാമയാണ്.  ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം റിച്ചാര്‍ഡ് എം നാഥൻ ആണ് നിര്‍വഹിച്ചിരുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തിയത്.

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും വിഷ്‍ണു വിശാല്‍ ആണ് പ്രധാന കഥാപാത്രമായി എത്തുന്ന എന്ന് റിപ്പോര്‍ട്ടുണ്ട്. എസ് ജെ സൂര്യയും ചിത്രത്തിലുണ്ടാകും. കാളിദാസ് ജയറാമാണ് ധനുഷിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സണ്‍ പിക്ചേഴ്‍സ് നിര്‍മിക്കാൻ പോകുന്ന ചിത്രമായിരിക്കും ധനുഷ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Read More: വി കെ പ്രകാശിന്റെ സംവിധാനത്തില്‍ അനുപം ഖേര്‍, ഹിന്ദി ചിത്രം പ്രഖ്യാപിച്ചു

tags
click me!